Tuesday, June 28, 2022

HomeAmericaചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 8-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ് അവിസ്മരണീയമായി

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 8-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ് അവിസ്മരണീയമായി

spot_img
spot_img

മാത്യു തട്ടാമറ്റം

ചിക്കഗോ : 2022 സെപ്റ്റംബര്‍ 5-ാം തീയതി നടക്കാന്‍ പോകുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് 8-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ് കേരളത്തിന്റെ പ്രിയങ്കരനായ കേരള നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തതോടുകൂടി ചിക്കാഗോ വടംവലിക്ക് ഔദ്യോഗികമായി കൊടി ഉയര്‍ന്നു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന പ്രൗഡഗംഭീരമായ പൊതുയോഗത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടി അദ്ധ്യക്ഷനായിരുന്നു. ബഹു. സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. തോമസ് മുളവനാലും, ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ തൈമറ്റവും മുഖ്യാതിഥികളായി പങ്കെടുക്കുകയുണ്ടായി.

കേരള നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നല്ലതായ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അറിയാന്‍ കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്കുദിച്ചത് മലയാളികള്‍ എവിടെയായിരുന്നാലും എത്ര ഉന്നതിയാലായിരുന്നാലും മലയാളത്തെയും മലയാള മണ്ണിനെയും കേരളത്തിന്റെ ഗ്രാമങ്ങളെയും നാടന്‍കലകളെയും, വടംവലി പോലെയുള്ള കായികവിനോദത്തെയും ഇന്നും നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമാമാങ്കം വന്‍വിജയമായിത്തീരട്ടെ എന്നാശംസിക്കുന്നു. ഇതിന് ശേഷം നോര്‍ത്ത് അമേരിക്കയിലെ പല സ്റ്റേറ്റുകളിലും ഇതുപോലുള്ള വടംവലി മത്സരങ്ങള്‍ നടക്കുന്നത് സോഷ്യല്‍ ക്ലബ്ബിന്റെ ഈ വടംവലി മത്സരത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന് അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍കാലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലബ്ബ് നടത്തിയതും നടത്തുന്നതും നടത്താന്‍ ഉദ്ദേശിക്കുന്നതുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടി അദ്ധ്യക്ഷപ്രസംഗത്തില്‍ വളരെ വിശദമായി പറയുകയുണ്ടായി.

അതോടൊപ്പം സോഷ്യല്‍ ക്ലബ്ബിന്റെ കഴിഞ്ഞ ഏഴു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ഈ മഹാവടംവലി മത്സരത്തിന്റെ വിജയത്തിനുള്ള പ്രധാനകാരണം സോഷ്യല്‍ ക്ലബ്ബിന്റെ കുടുംബാംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും, ഒപ്പം നോര്‍ത്ത് അമേരിക്കയിലെ നല്ലവരായ വടംവലി പ്രേമികളുടെ പ്രോത്സാഹനവും, അതോടൊപ്പം ഞങ്ങളെ സാമ്പത്തികമായി അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന സ്‌പോണ്‍സര്‍മാരുമാണെന്ന് സെക്രട്ടറി മനോജ് വഞ്ചിയിലും ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റും പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിക്കാഗോ സെന്റ് മേരീസ് പള്ളി മൈതാനത്ത് നടക്കുന്ന ഈ വടംവലി മത്സരം സെന്റ്‌മേരീസ് പള്ളിയെ സംബന്ധിച്ചിടത്തോളം വളരെ ആവേശം നിറഞ്ഞ ഒരു കാര്യമാണെന്നും അത് ഏറ്റവും നല്ല ഭംഗിയോടും ചിട്ടയോടും കൂടി സോഷ്യല്‍ ക്ലബ്ബ് നടത്തിക്കൊണ്ടു വരികയാണെന്നും അത് ഇനിയും അങ്ങനെ തന്നെ നടക്കണമെന്നും സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് മുളവനാല്‍ സോഷ്യല്‍ ക്ലബ്ബ് അംഗങ്ങളോട് ഉപദേശിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തു.

ചിക്കാഗോ വടംവലി മത്സരം ഇന്ന് ലോകനെറുകയില്‍ എത്തിച്ചത് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബാണെന്നും അത് എല്ലാവരും ആവശേത്തോടെയാണ് ഓരോ വര്‍ഷവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് എന്നും കഴിയുമെങ്കില്‍ ഞാന്‍ ഈ വടംവടി മത്സരത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്
സുനില്‍ തൈമറ്റം തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

വടംവലി മത്സരത്തിന്റെ പ്ലാറ്റിനം സ്‌പോണ്‍സറായ പേരന്റ് പെട്രോളിയത്തിന്റെ വൈസ് പ്രസിഡന്റ് Mr. Joe Aliperta പൊതുയോഗത്തില്‍ സന്നിഹിതനായിരുന്നു.

ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത ജോയി നെടിയകാലായുടെ സാന്നിദ്ധ്യത്തില്‍ 7777 ഡോളര്‍ എന്ന പ്രൈസ് മണി 10101 ഡോളര്‍ എന്ന തുകയിലേക്ക് ഉയര്‍ത്തിയതായി ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് പ്രഖ്യാപിക്കുകയും അതിന്റെ പ്രൈസ് മണി ജോയി നെടിയകാലായില്‍ നിന്ന് എം.ബി. രാജേഷ് വഴി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് കൈമാറുകയും ചെയ്തു. രണ്ടാം സമ്മാനമായ 5555 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്ത ഫിലിപ്പ് മുണ്ടപ്ലാക്കലിനുവേണ്ടി ശ്രീ. നിണല്‍ മുണ്ടപ്ലാക്കലും, മൂന്നാം സമ്മാനമായ 3333 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്ത ശ്രീ. സാബു പടിഞ്ഞാറേലും, നാലാം സമ്മാനമായ 1111 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്ത മംഗല്യ ജ്വല്ലറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റില്‍ എന്നിവരില്‍ നിന്നും എം.ബി. രാജേഷ് വഴി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് സമ്മാനതുക കൈമാറി.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിനെ സാമ്പത്തികമായി സഹായിച്ച എല്ലാവര്‍ക്കും നന്ദിയും കടപ്പാടുമുണ്ടെന്ന് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബൈജു ജോസ് പരുമല (വൈസ് പ്രസിഡന്റ്), സാജന്‍ മേലാണ്ടശ്ശേരിയില്‍ (ജോയിന്റ് സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), എന്നിവര്‍ സംയുക്തമായിപറഞ്ഞു.

ഈ ടൂര്‍ണമെന്റിനെ ലോകം മുഴുവനും അറിയിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും നടന്നുകൊണ്ടിരിക്കുന്നതായി പബ്ലിസിറ്റി ചെയര്‍മാനും സോഷ്യല്‍ ക്ലബ്ബ് പി.ആര്‍.ഒ. യുമായ മാത്യു തട്ടാമറ്റം പറഞ്ഞു. തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി യോഗം പര്യവസാനിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments