Thursday, December 5, 2024

HomeAmericaവെസ്റ്റേണ്‍ മ്യൂസിക് മത്സരം കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍

വെസ്റ്റേണ്‍ മ്യൂസിക് മത്സരം കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍

spot_img
spot_img

ന്യൂയോര്‍ക്ക്: 14-ാമത് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ വെസ്റ്റേണ്‍ മ്യൂസിക് മത്സരം സംഘടിപ്പിക്കുന്നു. ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ വെച്ച് ഇന്നത്തെ യുവതലമുറയുടെ ഹരമായി മാറിയിരിക്കുന്ന സംഗീതം കാണികള്‍ക്കും അവതരിപ്പിക്കുന്നവര്‍ക്കും ഒരുപോലെ ഹരംപകരുന്ന ഒരു മത്സരവിരുന്നായിരിക്കുമെന്നും ഈ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനാര്‍ഹര്‍ക്ക് $ 1000, രണ്ടാം സമ്മാനാര്‍ഹര്‍ക്ക് $ 500, മൂന്നാം സമ്മാനാര്‍ഹര്‍ക്ക് $ 250 സമ്മാനമായി നല്‍കുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ഈ മത്സരത്തില്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന 10 വയസ്സിന് മുകളിലുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും ഒരു ടീമില്‍ കുറഞ്ഞത് 5 പേരെങ്കിലും ഉണ്ടായിരിക്കണമെന്നും വെസ്റ്റേണ്‍ മ്യൂസിക് മത്സരത്തിന്റെ ചെയറായി തെരഞ്ഞെടുക്കപ്പെട്ട അലീന കുഴിപ്പറമ്പില്‍ അറിയിച്ചു.

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ എന്നത് വടക്കേ അമേരിക്കയിലെ യുവതലമുറയുടെ ഒത്തുചേരലിനുള്ള വേദിയാണെന്നും വളരെയധികം യുവതീയുവാക്കള്‍ പങ്കെടുക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലെ ഏറ്റവും ആകര്‍ഷകമായ ഒരു പരിപാടിയായിരിക്കും വെസ്റ്റേണ്‍ മ്യൂസിക് മത്സരമെന്നും ആയതിനാല്‍ ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഈ പ്രോഗ്രാമിന്റെ കെ.സി.സി.എന്‍.എ ലയ്‌സണായ ജനി തടത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മത്സരത്തിന്റെ ചെയറായ അലീന കുഴിപ്പറമ്പില്‍ (845 274 1566), കോ-ചെയേഴ്‌സായ മേഘ വഞ്ചിയില്‍ (312 658 3684), മാരിയോണ്‍ ആകശാല (908 283 6789), സ്‌നേഹ പച്ചിക്കര (210 649 8966), കെ.സി.സി.എന്‍.എ. ലയ്‌സണ്‍ ജനി തടത്തില്‍ എന്നിവരുമായി ബന്ധപ്പെടണമെന്ന് ഈ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ഷീന്‍സ് ആകശാലയില്‍ (908 458 5405) അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments