Thursday, April 18, 2024

HomeAmericaമാപ്പ്-പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം: ഒരുക്കങ്ങൾ പൂർത്തിയായി

മാപ്പ്-പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം: ഒരുക്കങ്ങൾ പൂർത്തിയായി

spot_img
spot_img

ഫിലാഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (MAP) ആഭിമുഖ്യത്തിൽ നടത്തുന്ന പത്താമത് പോൾ വർക്കി മെമ്മോറിയൽ എവർ റോളിങ് ട്രോഫി 56 – ചീട്ടുകളി മത്സരം ജൂൺ 11, ശനിയാഴ്ച രാവിലെ 8 മണി മുതൽ രാത്രി 11:30 വരെയുള്ള സമയങ്ങളിൽ റെഡ്സ് ബാർ & ഗ്രിൽ (REDZ BAR & GRILL, 8208 ROOSEVELT BLVD, PHILADELPHIA, PA 19152) വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മാപ്പ് പ്രസിഡണ്ട് തോമസ് ചാണ്ടി, സാബു സ്കറിയാ (ടൂർണമെന്റ് ചെയർമാൻ),ജോൺസൺ മാത്യു, (ജനറൽ സെക്രട്ടറി), കൊച്ചുമോൻ വയലത്ത് (ട്രഷറാർ), ലിബിൻ പുന്നശ്ശേരി,(സ്പോർട്ട്സ് ചെയർമാൻ) എന്നിവർ അറിയിച്ചു.

ഡിട്രോയിറ്റ്‌, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഡെലവെയർ, മെരിലാന്റ്, വെർജീനിയ എന്നീ സ്ഥലങ്ങളിൽനിന്നും 23 ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായി ടൂർണമെന്റ് ചെയർമാൻ സാബു സ്കറിയാ, സ്പ്രോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരി എന്നിവർ അറിയിച്ചു.

വിജയികളാവുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ആയിരം ഡോളർ, രണ്ടാം സമ്മാനം എഴുന്നൂറ്റി അമ്പത് ഡോളർ , മൂന്നാം സമ്മാനം അഞ്ഞൂറ് ഡോളർ, നാലാം സമ്മാനം മുന്നൂറ് ഡോളർ എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും, ട്രോഫികളും നൽകുന്നതാണ്. ഹെഡ്ജ് ന്യൂ യോർക്ക് (HEDGE NEWYORK) ആണ് പ്രോഗ്രാമിന്റെ ഗ്രാൻറ് സ്പോൺസർ.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചാണ്ടി (മാപ്പ് പ്രസിഡന്റ്): 201 446 5027, സാബു സ്കറിയാ (ചെയർമാൻ): 267 980 7923, ജോൺസൺ മാത്യു (ജനറൽ സെക്രട്ടറി): 215 740 9486, കൊച്ചുമോൻ വയലത്ത് (ട്രഷറാർ): 215 421 9250 ലിബിൻ പുന്നശ്ശേരി (സ്പോർട്ട്സ് ചെയർമാൻ) 215 501 9411, സ്റ്റാൻലി ജോൺ 215 500 7419, ജയിംസ് പീറ്റർ : 215 601 0032, രാജു ശങ്കരത്തിൽ PRO: 215 681 9852, എൽദോ വർഗീസ്: 267 441 4381. എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments