പി പി ചെറിയാൻ
ഡാളസ് :അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനു വിമാന യാത്രക്കാര്‍ക്കു 24 മണിക്കൂർ മുൻപുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന നിർത്തൽ ചെയ്യുന്നതായി ബൈഡൻ ഭരണകൂടം അറിയിച്ചു ജൂൺ 12 ഞായറാഴ്ച മുതലായിരിക്കും ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്
ഡിസംബർ മുതലാണ് പരിശോധന കര്ശനമാക്കിയിരുന്നത് .
യൂറോപ്പ് ഉൾപ്പെടെ പ്രധാന രാജ്യങ്ങളിൽ നേരത്തേതന്നെ പരിശോധന നിർത്തൽ ചെയ്തിരുന്നു .നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയില്‍ കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണത്തില്‍ ഈ അടുത്ത ദിവസങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ട് .ഇന്ത്യയിലും കൊവിഡ് കേസുകള്‍ സാവകാശം ഉയരുന്നു . സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കോവിദഃ പരിശോധന വേണ്ടെന്നുതന്നെയാണ് അമേരിക്കൻ സർക്കാറും സി ഡി സി യും തീ രുമാനിച്ചിരിക്കുന്നത് . ഇന്ത്യയിൽ നിന്നും വരുന്നവർക്ക് ഇതു കൂടുതൽ ആശ്വാസം പകരുന്നു . തൊണ്ണൂറു ദിവസങ്ങൾക്കു ശേഷം സ്ഥിതിഗതികൾ പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് സി ഡി സി വ്യക്തമാക്കിയിട്ടുണ്ട് .