വാഷിംഗ്ടണ്‍: അമേരിക്കയില്‍ മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ടു വന്‍ തട്ടിപ്പുനടത്തിയ കേസില്‍ ഒരു ഇന്ത്യക്കാരന്‍കൂടി അറസ്റ്റില്‍.
അനിരുദ്ധ കല്‍കോട്ടെ എന്ന 24കാരനാണു വിര്‍ജീനിയയില്‍ അറസ്റ്റിലായത്. ഇയാളെ ഹൂസ്റ്റണിലെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഗൂഢാലോചന, തട്ടിപ്പ് എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഹൂസ്റ്റണിലെ അനധികൃത താമസക്കാരനായ എം.ഡി. ആസാദ് എന്ന 25കാരനെയും പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് 20 വര്‍ഷംവരെ തടവും 2.5 ലക്ഷം ഡോളര്‍വരെ പിഴയും ലഭിക്കാം.
കേസില്‍ കുറ്റക്കാരാണെന്നു നേരത്തേതന്നെ കണ്ടെത്തിയ സുമിത് കുമാര്‍ സിംഗ് (24), ഹിമാന്‍ഷു കുമാര്‍ (24), എം.ഡി. ഹസിബ് (26) എന്നിവര്‍ വിധിക്കായി കാത്തിരിക്കുകയാണ്. ഇവരെല്ലാം ഹൂസ്റ്റണിലെ അനധികൃത താമസക്കാരാണ്.