വാഷിങ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്‍ ജൂലൈ മധ്യത്തില്‍ സൗദി അറേബ്യയും ഇസ്രയേലും സന്ദര്‍ശിക്കും. വൈറ്റ്ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ബൈഡന്റെ സന്ദര്‍ശനം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലും സ്ഥിരീകരിച്ചിട്ടുണ്ട്. യാത്ര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അധികൃതര്‍ പറഞ്ഞു. സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം