Monday, December 2, 2024

HomeAmericaഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ടിന് ന്യൂയോര്‍ക്ക് റീജിയന്റെ ഉറച്ച പിന്തുണ, പൂര്‍ണ വിജയപ്രതീക്ഷയോടെ പാനല്‍

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ടിന് ന്യൂയോര്‍ക്ക് റീജിയന്റെ ഉറച്ച പിന്തുണ, പൂര്‍ണ വിജയപ്രതീക്ഷയോടെ പാനല്‍

spot_img
spot_img

ന്യൂയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീലാ മാരേട്ടിന് പിന്തുണയുമായി ന്യൂയോര്‍ക്ക് റീജിയനിലെ സംഘടനാ പ്രതിനിധികള്‍ ശക്തമായി മുന്നോട്ടുവന്നു. കഴിഞ്ഞ ശനിയാഴ്ച ന്യൂയോര്‍ക്കിലെ കേരളാ കിച്ചണില്‍ സംഘടിപ്പിച്ച മീറ്റ് &ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത വിവിധ അംഗ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒന്നടങ്കം ലീല മാരേട്ടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ഫൊക്കാനയില്‍ അനേക വര്‍ഷം വിവിധ തുറകളില്‍ പ്രവര്‍ത്തിച്ച് സംഘടനയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടായ ലീലാ മാരേട്ട് എന്തുകൊണ്ടും സംഘടനയെ നയിക്കുന്നതിന് പ്രാപ്തയാണെന്നും യോഗ്യയാണെന്നും യോഗത്തില്‍ പങ്കെടുത്ത ഓരോരുത്തരും അഭിപ്രായപ്പെട്ടു. ലീല മാരേട്ടിന്റെ ഇതര സംഘടനകളിലും പ്രസ്ഥാനങ്ങളിലുമുള്ള പ്രവര്‍ത്തന പരിചയവും നേതൃപാടവവും ഫൊക്കാനയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് യോഗം വിലയിരുത്തി. സംഘടനയെ അറിയുന്നവര്‍ക്ക് മാത്രമേ സംഘടനയെ വളര്‍ത്താനും പുലര്‍ത്താനും കഴിയൂ. സംഘടനയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലീലയ്ക്ക് ലഭിച്ചിട്ടുള്ള അനുഭവ സമ്പത്ത് ഫൊക്കാനയുടെ ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഡിസ്ട്രിക്ട് കൗണ്‍സിലിന്റെ 37 (ഡി.സി-37) റെക്കോര്‍ഡിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ഇരുപത് വര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ലീലാ മാരേട്ട് അമേരിക്കന്‍ മുഖ്യധാരാ പ്രവര്‍ത്തന രംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമായ ലീലയെ സംസ്ഥാനതല ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സ്ഥിരമായി നിര്‍ബന്ധിക്കുന്നത് യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.

ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളെ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ ഏതു പ്രതിസന്ധികളേയും അതിജീവിച്ച് നിറവേറ്റുന്നതിനുള്ള ലീലയുടെ അര്‍പ്പണബോധം അതിതരസാധാരണമാണ്. ഫൊക്കാനയ്ക്കുവേണ്ടി ഇത്രയധികം കഷ്ടപ്പെടുകയും പിന്‍മാറാതെ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ലീലാ മാരേട്ടിന്റെ അര്‍ഹതയ്ക്കുള്ള അംഗീകാരമായിരിക്കും അവരുടെ വിജയമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെങ്കിലും നിലവിലെ മുന്‍നിര നേതാക്കളൊന്നടങ്കം ലീലാ മാരേട്ടിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിനുള്ള പിന്തുണ നല്‍കിയിട്ടുണ്ടെന്നത് തികച്ചും സ്വാഭാവികമാണ്.

ഫൊക്കാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ മുഴുവന്‍ സമയവും ഊര്‍ജ്ജവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്ന് ലീലാ മാരേട്ട് ഉറപ്പു നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments