Thursday, December 12, 2024

HomeAmericaറവ. ഡോ. വില്‍സണ്‍ വര്‍ക്കിക്ക് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ യാത്ര അയപ്പ് നല്‍കി

റവ. ഡോ. വില്‍സണ്‍ വര്‍ക്കിക്ക് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ യാത്ര അയപ്പ് നല്‍കി

spot_img
spot_img

രാജന്‍ ആര്യപ്പള്ളില്‍

ന്യൂയോര്‍ക്ക്: ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ കൗണ്‍സില്‍ മെമ്പറും ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി പാസ്റ്ററുമായ റവ.ഡോ. വില്‍സണ്‍ വര്‍ക്കിക്ക് ആവേശോജ്വലമായ യാത്ര അയപ്പ് ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നല്‍കി.

ജൂണ്‍ 4 രാവിലെ പത്തുമണിക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയില്‍ ക്രമീകരിക്കപ്പെട്ട ഈസ്റ്റേണ്‍ റീജിയന്റെ ന്യൂയോര്‍ക്ക് ഏരിയ പ്രാര്‍ത്ഥന യോഗം സെക്രട്ടറി റവ.ഡോ. ബാബു തോമസ് അധ്യക്ഷത വഹിക്കുകയും, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ഫിലിപ്പ് മുഖ്യ സന്ദേശം നല്‍കുകയുമുണ്ടായി. തുടര്‍ന്ന് ക്രമീകരിക്കപ്പെട്ട യാത്ര അയപ്പ് മീറ്റിംഗ് ഈസ്റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ് അദ്യക്ഷത വഹിച്ചു.

ഈസ്റ്റേണ്‍ റീജിയന്റെ കൗണ്‍സില്‍ അംഗമായും, പ്രെസ്‌ബെറ്ററി അംഗമായും സ്തുത്യര്‍ഹമായ സേവനം ചെയ്തതിലുള്ള നന്ദി പ്രസിഡന്റും, സെക്രട്ടറിയും, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങളും അറിയിച്ചു. വളരെ വിനയവും, ദൈവ വചനത്തിലുള്ള അഗാധ പാണ്ഡിത്യവും, ശുശ്രൂഷയിലുള്ള ഉത്സാഹവും എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുവാനുള്ള പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കിയുടെ സവിഷേതകളെ ഏവരും പ്രശംസിക്കുകയുണ്ടായി. തുടര്‍ന്നും തന്നെ ദൈവം ശക്തമായി ഉപയോഗിക്കുവാന്‍ വേണ്ടി റവ. ഡോ. ഇട്ടി ഏബ്രഹാം പ്രാര്‍ത്ഥിക്കുകയുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments