പി പി ചെറിയാൻ
ഡാളസ് : ഫെഡറേഷൻ ഓഫ് അലിഗഡ് അലുമിനി അസോസിയേഷൻ ഇരുപത്തിയൊന്നാമത് വാർഷികസമ്മേളനം ഡാളസ്സിൽ വച്ച് സംഘടിപ്പിക്കുന്നു
ജൂലൈ 15 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് വേദിയൊരുക്കുന്നത് റിച്ചാർഡ്സൺ ഹോളിഡേ ഇന്നാണ് .ഡാലസ് അലിഗഡ് അലുമിനി അസോസിയേഷൻ സമ്മേളനത്തിന് അദ്ദേഹം ആതിഥേയത്വം വഹിക്കുന്നു
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അലിഗഡ് സർവകലാശാല പൂർവവിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കും അക്കാദമിക ആൻഡ് ലീഗൽ സ്കോളർ പ്രൊഫസർ മുസ്തഫ മുഖ്യാതിഥിയായും , ബയോഗ്രഫറും റിസർച്ച് പ്രൊഫസറുമായ ഡോക്ടർ രാജ്മോഹൻ ഗാന്ധി വിശിഷ്ടാഥിതിയായും പങ്കെടുക്കും .
പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിൽ വിവിധ കലാ കായിക പരിപാടികൾ ,ചർച്ചകൾ ,സംഗീതസദസ്, രുചികരമായ ഭക്ഷണം എന്നിവ ക്രമീകരിച്ചിട്ടുണ്ട്
അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന 14 അലുംനി സംഘടനകളിൽനിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്തു സമ്മേളനം വിജയിപ്പിക്കണമെന്ന് പ്രസിഡൻറ് എലീക്ട ഫറാസ് ഹസ്സൻ അഭ്യർത്ഥിച്ചു കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും