Thursday, December 12, 2024

HomeAmericaഅലബാമ പള്ളിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം

അലബാമ പള്ളിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം

spot_img
spot_img

വാഷിങ്ടണ്‍: അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു.

വെസ്റ്റാവിയ ഹില്‍സിലെ സെന്റ്. സ്റ്റീഫന്‍സ് എപിസ്കോപല്‍ പള്ളിയില്‍ വ്യാഴാഴ്ച​ വൈകീട്ടാണ് സംഭവം. അക്രമിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം യു.എസിലെ ഫിലാഡല്‍ഫിയയിലും വിര്‍ജീനിയയിലും നടന്ന വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫിലഡല്‍ഫിയയില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ സ്ത്രീ അടക്കം 3 പേരാണു കൊല്ലപ്പെട്ടത്.

സെന്‍ട്രല്‍ വിര്‍ജീനിയയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ ബിരുദപാര്‍ട്ടിക്കിടെ നടന്ന വെടിവെപ്പില്‍ ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments