Tuesday, June 28, 2022

HomeAmericaബൈഡന്റെ അംഗീകാരത്തിനു റിക്കാർഡ് തകർച്ച,ട്രമ്പിനു ഒരവസരം കൂടി

ബൈഡന്റെ അംഗീകാരത്തിനു റിക്കാർഡ് തകർച്ച,ട്രമ്പിനു ഒരവസരം കൂടി

spot_img
spot_img

(പി പി ചെറിയാൻ)

അമേരിക്കയിലെ പ്രമുഖ ദിന പത്രങ്ങൾ ഈയിടെ നടത്തിയ സർവേകളിൽ അപ്രതീക്ഷമായിട്ടല്ലെങ്കിലും പുറത്തുവിട്ട ഫലങ്ങളുടെ ആകതുകയാണ് മുകളിൽ ചൂണ്ടികാണിച്ചിരിക്കുന്നതു. തെളിവുകൾ നിരത്തി സർവ്വേയിൽ വ്യക്തമാക്കിയിട്ടുള്ള ചിലതു വായനക്കാരുടെ അറിവിലേക്ക് ഇവിടെ കുറിക്കുന്നു .
.
സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്ന അനിയന്ത്രിതമായ പണപ്പെരുപ്പം .അനധികൃത കുടിയേറ്റക്കാരുടെ സമാനതകളില്ലാതെ അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റം ,അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റം, രാജ്യത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും ഭീഷണി ഉയർത്തും വിധം ദൈനംദിനം വർധിച്ചുകൊണ്ടിരിക്കുന്ന മാസ് ഷൂട്ടിംഗ്, റഷ്യൻ- ഉക്രൈൻ സംഘർഷത്തിൽ അമേരിക്കൻ വിലക്കുകൾ ലംഘിച്ച് റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ,നിരപരാധികളുടെ കൂട്ട കുരുതികൾ , വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പിന്തുണ നേടിയെടുക്കുന്നതിന് തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വിദ്യാഭ്യാസവായ്പ റദ്ദാക്കൽ വാഗ്ദാനം പാലിക്കുന്നതിൽ സംഭവിച്ച താളപ്പിഴകൾ , അമേരിക്ക ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം സാംമ്പത്തിക തകർച്ചയിലേക്ക് വഴിമരുന്നിടുന്ന ഗ്യാസ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റവും, നാണ്യപെരുപ്പവും , സുലഭമായി ലഭിച്ചിരുന്ന ബേബി ഫുഡ് പോലും അമേരിക്കയിൽ ലഭ്യമി ല്ലാതെ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യേണ്ടി വന്ന ദുരവസ്ഥ.

ഒരുവശത്തു തൊഴിൽ ലഭിക്കാത്തവരുടേയും മറുവശത്ത് തൊഴിൽ ഉപേക്ഷിക്കുന്നവരുടെയും എണ്ണത്തിലുള്ള ക്രമാതീതമായ വർധനവ്, കോവിഡിനെ പൂർണമായും നിയന്ത്രിക്കാനാവാത്ത അവസ്ഥ,ഡെമോക്റ്ററിക് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്നു മേഖലയിൽ പോലും പാർട്ടി സ്ഥാനാർഥികൾക്ക് നേരിടേണ്ടിവന്ന പരാജയം, അന്താരാഷ്ട്ര തലങ്ങളിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനു ശക്തി സ്രോതസ്സ്‌ ചോർന്നുപോയ സ്ഥിതിവിശേഷം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും,പരിഹരിക്കുന്നതിലും പൂർണമായോ ഭാഗികമായോ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നുവെന്ന യാഥാർഥ്യം അമേരിക്കൻ ജനത തിരിച്ചറിഞ്ഞിരിക്കുന്നു

.ഈ സാഹചര്യത്തിലാണ് അധികാരം ഏറ്റെടുത്ത നാൾ മുതൽ ബൈഡനു ഇതുവരെ ലഭിച്ചുകൊണ്ടിട്ടിരുന്ന പിന്തുണയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടതായി സർവേകളിൽ ചൂണ്ടികാണിച്ചി രിക്കുന്നത് .കഴിഞ്ഞ നാലു ആഴ്ചകളിൽ തുടർച്ചയായിട്ടാണ് ബൈഡനു ജനസമ്മതി യിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് സെനറ്റിൽ പാർട്ടിക്ക്ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷിക്കും ഇതോടെ തത്കാലം മങ്ങലേറ്റിരിക്കുന്നു.

അമേരിക്കയുടെ ചരിത്രത്തിൽ കറുത്ത ലിപികളിൽ എഴുതി ചേർക്കപ്പെട്ട ജനുവരി 6നു നടന്ന ക്യാപിറ്റോൾ ലഹളയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ട്രമ്പിന്റെ പങ്ക്‌ വ്യക്തമാകുകയും വിചാരണ നേരിടുകയും ചെയ്യുമ്പോൾ തന്നെ ട്രമ്പിനു തന്നെ വോട്ട് ചെയ്യും എന്ന് പറയുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായതായും സർവ്വേ ചൂണ്ടികാണിക്കുന്നു.

ഇതിൽനിന്നും ഒരുകാര്യം വ്യക്തമാണ് .ട്രമ്പ് ഭരിച്ച നാലു വര്ഷം അമേരിക്കയുടെ സംമ്പത്തികനില ഭദ്രമായിരുന്നു.നോർത്തകൊറിയ ,ചൈന ,എന്നീ രാജ്യങ്ങളെ വരച്ച വരയിൽ നിർത്തുന്നതിനു കഴിഞ്ഞു.ഇസ്‌റായേലിന്റെ പരമാധികാരത്തിനു തടസ്സമാകാതെ ഇസ്‌റായേൽ പാലസ്ത്യൻ സംഘർഷത്തിനു അയവു വരുത്തുന്നതിൽ വിജയിച്ചു.അറേബ്യന് രാജ്യങ്ങളുടെ ഐഖ്യ നിര പടുത്തുയർത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നിർമിക്കുന്നതിന് നടപടികൾ സ്വീകരിച്ചു.

അമേരിക്കകാർക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കി.ഗര്ഭസ്ഥ ശിശുക്കളുടെ ജനിക്കുന്നതിനുള്ള അവകാശം സംരെക്ഷിക്കുന്നതിനു നിയമനിർമാണത്തിന് നേത്ര്വത്വം നൽകി ..മതസ്വാതത്ര്യം സംരക്ഷിക്കുന്നതിന് മുൻഗണന നൽകി.മുൻ സൂചിപ്പിച്ച വിഷയങ്ങളിൽ അമേരിക്കൻ ജനത അകമഴിഞ്ഞ പിന്തുണ നല്കിയുമെങ്കിലും അമേരിക്കൻ ജനാധിപത്യത്തെ മുറിവേൽപ്പിച്ച ജനുവരിയിലെ സംഭവവികാസങ്ങൾ ട്രംപിന്റെ വ്യക്തിത്വത്തിന്മേൽ കരിനിഴൽവീഴ്ത്തിയെന്നത് നിഷേദിക്കാനാകാത്ത വസ്തുതതന്നെയാണ് ,മറക്കാനും പൊറുക്കാനും എളുപ്പത്തിൽ തയാറാകുന്ന കളങ്കമില്ലാത്ത അമേരിക്കൻ ജനത ട്രമ്പിനു ഒരവസരം കൂടി നൽകിയാൽ അത്ഭുതപ്പെടേണ്ടതില്ല .

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments