വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസിയില്‍ ഉണ്ടായ വെടിവയ്പില്‍ 15കാരന്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്.
പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. സംഗീത പരിപാടിയുടെ വേദിക്ക് സമീപമാണ് സംഭവം. ഒന്നില്‍ കൂടുതല്‍ ആക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ നില ഗുരുതരമല്ലെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് റോബര്‍ട്ട് ജെ.കോണ്ടി പറഞ്ഞു. തോക്ക് കൊണ്ടുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആയുധങ്ങള്‍ വാങ്ങാനുള്ള പ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു.