Tuesday, April 16, 2024

HomeAmericaഉമാ തോമസിന്റെ ഉജ്ജ്വല വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ച് ഓഐസിസി യു എസ്എ ഡാളസ് ചാപ്റ്റര്‍

ഉമാ തോമസിന്റെ ഉജ്ജ്വല വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ച് ഓഐസിസി യു എസ്എ ഡാളസ് ചാപ്റ്റര്‍

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക യോഗം ചേർന്ന്, തൃക്കാക്കരയിലെ  യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഉമാ തോമസിന്റെ വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ചു.

അതോടോപ്പം ബിജെപി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചു. ഈഡിയെ ഉപയോഗിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തരായ നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെ പാഴ് ശ്രമങ്ങളെ അപപലപിച്ചതോടൊപ്പം  ബഹുമാന്യ നേതാക്കൾക്ക് ഐക്യദാർഢ്യവും യോഗം പ്രഖ്യാപിച്ചു.      

ജൂണ്‍ 19 ന് ഞായറാഴ്ച ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4 മണിക്ക് ചേർന്ന  ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളും യോഗത്തിൽ ഓഐസിസി ദേശീയ വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്ത് അധ്യക്ഷത വഹിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഡാളസ്സിൽ ഒഐസിസിയുടെ  ശക്തമായ ഒരു ചാപ്റ്റർ തുടങ്ങുവാൻ കഴിയുന്നുവെന്നതിൽ അഭിമാനം കൊള്ളൂന്നുവെന്ന് ബോബൻ പറഞ്ഞു.    

ഓഐസിസി യുഎസ്‌എ ദേശീയ  പ്രസിഡന്റ് ബേബി മണക്കുന്നേൽ ആശംസ അറിയിച്ചു. ഏതാണ്ടു നാലു മാസം മാത്രം പ്രായമായ ഒഐസിസി യൂഎസ്എയുടെ വളർച്ച അതിവേഗത്തിലാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു
സംഘടന ചെയ്ത പ്രവർത്തനങ്ങൾ അക്കമിട്ടു പറഞ്ഞു. 24 മണിക്കൂറും സജീവമായിരുന്ന സൈബർ വിങ് ആൻഡ് സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ഒറ്റ ആഴ്ചയ്ക്കുള്ളിൽ തന്നെ 5 ലക്ഷത്തി 25000 രൂപ കെപിസിസി ഇലെക്ഷൻ ഫണ്ടിലേക്ക് നമുക്ക് സംഭാവന ചെയ്യുവാൻ കഴിഞുന്നു അദ്ദേഹം എടുത്തു പറഞ്ഞു.    

തുടർന്ന് സംസാരിച്ച ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി ഒരു രാഷ്ട്രീയ വിശദീകരണ പ്രസംഗം നടത്തി. ധാർഷ്ട്യത്തിന്റെയും ഹുങ്കിന്റെയും പര്യായങ്ങളായ രണ്ടു ഏകാധിപതികൾ! അവരുടെ ദുർ ഭരണത്തിന് അറുതി വരുത്തിയേ മതിയാവൂ. മോദിയുടെ കോൺഗ്രസ് മുക്ത ഭാരതവും പിണറായിയുടെ കോൺഗ്രസ് മുക്ത കേരളവും വലിയ അപകടത്തിലേക്കാണ്‌ നാടിനെ നയിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വന്നേ മതിയാവൂ…ആ പോരാട്ടത്തിൽ ഒഐസിസി യൂഎസ്എ യുടെ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുവാൻ  ഡാളസ് ചാപ്റ്ററിന് കഴിയട്ടെയെന്നു ആശംസിച്ചു.

ലോകകേരള സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട് സഭയിൽ പങ്കെടുക്കുവാൻ  പോയ ചെയർമാൻ ജെയിംസ് കൂടലിന്റെ ആശംസ  ജനറൽ സെക്രട്ടറി അറിയിച്ചു.    

ധൂർത്തും അധികാര ദുർവിനിയോഗവും കൈമുതലായുള്ള പിണറായി സർക്കാർ കഴിഞ്ഞ 6 വര്ഷത്തിനുള്ളിൽ എന്ത് വികസനമാണ് കേരളത്തിൽ കാഴ്ച വച്ചത്, കോൺഗ്രസിനെ അധികാരത്തിൽ  എത്തിക്കുന്നതിന് പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശ്രമിക്കേണ്ടതുണ്ടെന്ന് ഒഐസിസി യൂഎസ്‌എ ദേശീയ മീഡിയ കോർഡിനേറ്റർ പി.പി. ചെറിയാൻ പറഞ്ഞു.

സതേൺ റീജിയൻ ഭാരവാഹികളായ പ്രസിഡണ്ട് സജി ജോർജ്, വൈസ് ചെയർമാൻ റോയ് കൊടുവത്ത്, വൈഡ് പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി,തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. നിലപാടുകളുടെ രാജകുമാരൻ  എന്ന് അറിയപ്പെട്ട പി.ടി. തോമസിന്റെ ജ്വലിക്കുന്ന ഓർമകളും പലരും പങ്കു വച്ചു.  സംഘടനയുടെ ഡാളസ് ചാപ്റ്റർ ഭാരവാഹികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.   പ്രദീപ് നാഗനൂലിൽ മോഡറേറ്ററായിരുന്നു, രാജൻ മാത്യു നന്ദി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments