പി പി ചെറിയാൻ
ഗാർലന്റ് (ഡാലസ്): കെപിസിസി മുൻ പ്രസിഡന്റും കേരളാ മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കു ഡാളസിൽ സ്വീകരണം നൽകുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാലസ് ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
സമ്മേളനത്തിൽ ഓഐസിസി യുഎസ്‌എ സതേൺ റീജിയണിന്റെ പ്രവർത്തനോത്ഘാടനവും ഉണ്ടായിരിക്കും.
ജൂൺ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗാർലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു
കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും നേരിൽ കണ്ടു ആശയ വിനിമയം നടത്തുക ,കേരളത്തിൽ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യമാണെന്നു ഓഐസി സി നേതാക്കൾ അറിയിച്ചു.
ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, വൈസ് പ്രസിഡണ്ട് ബോബൻ കൊടുവത്ത്, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ തുടങ്ങിയ ദേശീയ നേതാക്കളും , ടെക്സസിന്റെയും സതേൺ റീജിയന്റെയും വിവിധ ഭാഗങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ സമ്മേളനതയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സമ്മേളനം വൻ വിജയമാക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം സംഘാടകർ അഭ്യർഥിച്ചു.