Wednesday, November 6, 2024

HomeAmericaഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (IAPC) ഹ്യൂസ്റ്റൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (IAPC) ഹ്യൂസ്റ്റൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

spot_img
spot_img

ഡോ.മാത്യു വൈരമൺ

ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കയിൽ 2014 മുതൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ഏറ്റവും വലിയ പത്ര പ്രവർത്തക സംഘടനയുടെ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ജനറൽ ബോഡി ജൂൺ 12 നു സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ കൂടി 2022 -2023 കാല ഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു, ജേക്കബ് കുടശ്ശനാട്‌ (പ്രസിഡണ്ട് ), തോമസ് ഒലിയാൻകുന്നേൽ (വൈസ് പ്രസിഡണ്ട്), റെനി കവലയിൽ (സെക്രട്ടറി), ജോൺ വർഗീസ് (ബ്ളസൻജി) (ട്രഷറാർ ), റോയ് തോമസ് (അഡ്വൈസറി ബോർഡ് ചെയർമാൻ) ജോജി ജോസഫ്, ജോസഫ് പൊന്നൊളി (അഡ്വൈസറി ബോർഡ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.


സെക്രട്ടറി ഡോ.മാത്യു വൈരമൺ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ രണ്ടു വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രസിഡണ്ട് റോയ് തോമസ് അധ്യ് ക്ഷത വഹിച്ചു സംസാരിച്ചു,, ഹ്യൂസ്റ്റൺ ചാപ്റ്റർ അംഗം സി ജി ഡാനിയേൽ, നാഷണൽ ജനറൽ സെക്രട്ടറി ആയതിലും, ഷിബി റോയി നാഷണൽ എക്സിക്റ്റൂട്ടീവ് കമ്മറ്റി വൈസ് പ്രസിഡന്റ് ആയതിലും, സംഗീത ദുവാ ബോർഡ് ഓഫ് ഡയറക്ടർ അംഗം ആയതിലും അംഗങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചു. ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന ഈശോ ജേക്കബിന്റെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അനുസ്മരിക്കുകയും ചെയ്തു. ആൻഡ്രൂസ് ജേക്കബ് പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. ജേക്കബ് കുടശ്ശനാട്‌ മുൻ ഭാരവാഹികളെ അനുമോദിക്കുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവരുടെയും സഹകരണങ്ങൾ അകമഴിഞ്ഞു നൽകണമെന്ന് തന്റെ നന്ദി പ്രകാശനത്തിൽ അനുസ്മരിച്ചു.

പുതിയ ഭാരവാഹികളെ ഐഎപിസി ചെയർമാൻ കമലേഷ് മേഹ്ത്ത, നാഷണൽ പ്രസിഡന്റ് ആഷ്മിതാ യോഗിരാജ്, ഡയറക്റ്റർ ബോർഡ് സെക്രട്ടറി അജയ് ഘോഷ്, സ്ഥാപക ചെയർമാൻ ജിൻസ്മോൻ സഖറിയാ, ഡയറക്റ്റർ മാത്യു ജോയിസ് തുടങ്ങിയവർ അനുമോദിച്ചു. സ്നേഹവിരുന്നോടെ യോഗം പിരിഞ്ഞു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments