Friday, March 29, 2024

HomeAmericaഡോ. ആര്‍തി പ്രഭാകര്‍ ബൈഡന്‍റെ ശാസ്ത്ര ഉപദേഷ്ടാവാകും

ഡോ. ആര്‍തി പ്രഭാകര്‍ ബൈഡന്‍റെ ശാസ്ത്ര ഉപദേഷ്ടാവാകും

spot_img
spot_img

വാഷിങ്ടണ്‍: പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞ- ഡോ. ആര്‍തി പ്രഭാകറിനെ ജോ ബൈഡന്‍ യു.എസ് പ്രസിഡന്റിന്റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവായി നാമനിര്‍ദേശം ചെയ്തു.

സെനറ്റ് അംഗീകരിച്ചാല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി ഓഫിസിന്റെ മേധാവിയായ ആദ്യ വനിത, കുടിയേറ്റക്കാരില്‍നിന്നുള്ള ആദ്യ വ്യക്തി എന്നീ നിലകളില്‍ ചരിത്രമാകും.

പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ സഹ അധ്യക്ഷ, പ്രസിഡന്റിന്റെ കാബിനറ്റ് അംഗം എന്നീ നിലകളിലാണ് പ്രവര്‍ത്തിക്കുക.

ആര്‍തിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ ഡല്‍ഹിയില്‍നിന്ന് ഷികാഗോയിലേക്ക് കുടിയേറിയതാണ് കുടുംബം.

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, എം.എസ്, അപ്ലൈഡ് ഫിസിക്‌സില്‍ പിഎച്ച്‌.ഡി എന്നിവ നേടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments