ചിക്കാഗോ: കഴിഞ്ഞ അഞ്ചുവര്‍ഷമായി മൗണ്ട് പ്രോസ്‌പെക്ട് ജൂലൈ 4 പരേഡില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രത്യേകിച്ച് മലയാളി കമ്യൂണിറ്റിയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് കേരളത്തനിമയുടെ ചെണ്ടമേളത്തോടുകൂടി പങ്കെടുത്ത് മൗണ്ട് പ്രോസ്‌പെക്ട് വില്ലേജിന്റേയും കമ്യൂണിറ്റിയുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
മൗണ്ട് പ്രോസ്‌പെക്ട് സിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം ഈവര്‍ഷത്തെ ജൂലൈ 4 പരേഡില്‍ അലങ്കരിച്ച വാഹനത്തില്‍ മുത്തുക്കുടയുടേയും ചെണ്ടമേളത്തിന്റേയും സാന്നിധ്യത്തില്‍ പങ്കെടുക്കുന്നു.

എല്ലാ മലയാളികളേയും പ്രത്യേകിച്ച് മൗണ്ട് പ്രോസ്‌പെക്ടസില്‍ താമസിക്കുന്നവരെ ഈവര്‍ഷത്തെ ജൂലൈ 4 പരേഡിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അച്ചന്‍കുഞ്ഞ് മാത്യു (847 912 2578), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (224 600 8780), പ്രവീണ്‍ തോമസ് (847 769 0050), സന്തോഷ് കുര്യന്‍ (847 387 9993), സെഞ്ചു ജോണ്‍സണ്‍ (847 414 0415).