ന്യൂയോർക്ക് :ക്‌നാനായ റീജിയൺ ന്യൂയോർക്ക് ഫൊറോന റ്റീൻ മിനിസ്ട്രി സംഗമം കുട്ടികളിൽ ക്‌നാനായ സമുദായ ആവേശമുളവാക്കി. റോക്ക്ലാൻഡിൽ പലോട്ടയിൽ സെന്ററിൽ വെച്ച് നടത്തപ്പെട്ട ത്രിദിന ക്യാമ്പിൽ റ്റീൻ മിനിസ്ട്രിയിൽ പ്പെട്ട കുട്ടികൾ പങ്കെടുത്തു. ഇതു വഴി ഒരു നവ്യാനുഭവം റ്റീൻ മിനിസ്ട്രി കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു. പ്രത്യേക ട്രയിനിംങ്ങ് ടീം അംഗങ്ങളുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ക്യാമ്പ് നടത്തപ്പെട്ടത്. ഫൊറോനയിലെ ബഹു: വൈദികരുടെയും വിശ്വാസപരിശീലകരായ പ്രതിനിധികളുടെയും സാന്നിധ്യം പ്രത്യേകം കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. റ്റീൻ മിനിസ്ട്രി സംഗമം ന്യൂയോർക്ക് റ്റീൻ മിനിസ്ട്രി കുട്ടികളിൽ സഭ, സമുദായ സ്നേഹത്തിന്റെ പുത്തൻ ഉണത്തു പാട്ടായി.