Tuesday, April 22, 2025

HomeAmericaസണ്ണി മറ്റമന ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

സണ്ണി മറ്റമന ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

spot_img
spot_img

റ്റാമ്പാ: കാല്‍ നൂറ്റാണ്ടില്‍ അധികമായി ഫ്‌ലോറിഡയിലെ പ്രത്യേകിച്ച് ടാമ്പയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയനായ ഫൊക്കാനയുടെ പ്രമുഖ നേതാവും ഇപ്പോഴത്തെ) ട്രഷററുമായ സണ്ണി മറ്റമന ഫൊക്കാന ഇത്തവണ ട്രസ്റ്റി ബോര്‍ഡ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫൊക്കാനയില്‍ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച അദ്ദേഹം മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയെ പ്രതിനിധികരിച്ചാണ് മത്സരരംഗത്തുള്ളത്.

ഇത്തവണ ബോര്‍ഡില്‍ ഒഴിവു വരുന്ന രണ്ടു സ്ഥാനങ്ങളില്‍ സണ്ണി ഉള്‍പ്പെടെ 4 പേരാണ് മത്സര രംഗത്തുള്ളത്. സംഭവബഹുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്ന ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിപ്രസിഡണ്ട്ര്‍ ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന എന്നിവര്‍ നേതൃത്വം നല്‍കുന്ന ഇത്തവണത്തെ ഭരണസമിതിയിലെ ട്രഷറര്‍ എന്ന നിലയില്‍ മൂന്നാമനായി സംഭവബഹുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചതിന്റെ അനുഭവ സമ്പത്തുമായാണ് സണ്ണി മത്സര രംഗത്തുള്ളത്ത. ട്രഷറര്‍ എന്ന നിലയില്‍ നടത്തിയ മികച്ച ഭരണനൈപുണ്യങ്ങള്‍ ട്രസ്റ്റി ബോര്‍ഡിലും ഗുണകരമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

ഫൊക്കാനയുടെ ചരിതത്തിലെ തന്നെ ഏറ്റവും മികവ് പ്രകടിപ്പിച്ച ഒരു കമ്മിറ്റിയിലെ മൂന്നാമന്‍ എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തിലാണ് സണ്ണി. ഫൊക്കാനയുടെ ഏറ്റവും മഹത്തായ പദ്ധതികളിലൊന്നായ ഭാഷക്കൊരു ഡോളര്‍ പദ്ധതി ഉള്‍പ്പെടുന്ന ഫൊക്കാന മലയാളം അക്കാഡമിയുടെ ചുമതലക്കാരനായിരുന്ന സണ്ണിയുടെ നേതൃത്വത്തില്‍ മലയാള ഭാഷയുടെ ഉന്നമനത്തിനായി കേരളത്തിലും അമേരിക്കയിലുമുള്ള മലയാളികള്‍ക്കായി ബാഹൃത്തായ പദ്ധതികള്‍ തന്നെ ആവിഷ്‌ക്കരിച്ചിരുന്നു.

ഫൊക്കാനയുടെ തിലകക്കുറിയായിമാറിയ മലയാളം അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളിയുടെ തന്നെ അഭിമാനമായി മാറിയ ‘അക്ഷരജ്വാല’ നിരവധി യുവാക്കളെ മലയാള ഭാഷയുടെയും കേരളത്തിന്റെ തനതായ സംസ്‌കാരത്തേയും അടുത്തറിയാന്‍ സഹായിച്ച ഒരു പദ്ധതിയാണ് .കേരള സര്‍ക്കാരിന്റെ ‘മലയാളം മിഷന്‍’, ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ‘ മലയാളം എന്റെ മലയാളം’, ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം ഡിപ്പാര്‍ട്മെന്റ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവര്‍ത്തിച്ചു വരുന്നത്. പുതു തലമുറയിലെ ഓരോ മലയാളിക്കും അടിസ്ഥാനപരമായി മലയാള ഭാഷ പറയാനും എഴുതാനും വായിക്കാനും അവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വെര്‍ച്ച്വല്‍ ലേര്‍ണിംഗ് പരിപാടിയിലൂടയായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെ നെടുംതൂണായിരുന്നു സണ്ണി.

2017-ല്‍ ഫൊക്കാന കുട്ടമ്പുഴ ആദിവാസി മേഖലകളിലെ സ്‌കൂള്‍ കമ്പ്യൂട്ടര്‍ വല്‍കരിച്ചതിന്റെ മുഖ്യ പങ്ക് വഹിച്ചു. കേരളത്തിലെ എച്ച്. ഐ.വി. ബാധിച്ച കുട്ടികളെ സഹായിക്കുന്ന ഫൊക്കാനയുടെ സ്വാന്ത്വനം സംഭരത്തിന്റെ കോ- ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സണ്ണി 2018-ല്‍ ഇന്റോ-അമേരിക്കന്‍ പ്രസ്സ് ക്ലബിന്റെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡിനു അര്‍ഹനായിരുന്നു.

കോളേജ് പഠനകാലത്ത് 1983 ല്‍ കോതമംഗലം എം.എ. കോള്ജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇങഎഞക കൊച്ചിയുടെ റിസേര്‍ച്ച് സ്‌കോളര്‍ ആയി പി.എച്ച്. ഡി. ചെയ്യുമ്പോള്‍ റിസേര്‍ച്ച് സ്‌കോളര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഫ്ളോറിഡയില്‍ എത്തിയ സണ്ണി 2009ല്‍ മലയാളി അസോസിഷന്‍ സെക്രട്ടറി 2011 ല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

2014-2016 കാലഘട്ടത്തില്‍ ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ്, 2016-2018 അഡീഷ്ണല്‍ ജോയിന്റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സണ്ണി മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പ (മാറ്റ്)ടെ മുന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഫൊക്കാന ട്രഷറര്‍ എന്ന നിലയില്‍ ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍ വിജയകരമാക്കി മാറ്റാന്‍ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പവും കണ്‍വെന്‍ഷന്‍ കമ്മിറ്റിക്കൊപ്പവും എണ്ണയിട്ട യന്ത്രം പോലെ രാപകലില്ലാതെ പ്രവര്‍ത്തിച്ചു വരികയാണ്.

ട്രസ്റ്റി ബോര്‍ഡ് അംഗമായി ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫൊക്കാനയെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കുവാനും, പുതിയ കമ്മിറ്റിക്ക് വേണ്ട ഉപദേശങ്ങള്‍ തന്റെ അനുഭവങ്ങളില്‍ നിന്നൂ പങ്കു വെക്കുവാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലയില്‍ മറ്റമന കുടുംബാംഗമായ സണ്ണി ഭാര്യ ബിറ്റ്‌സി, മക്കളായ എലിസ, അനിറ്റ എന്നിവരോടൊപ്പം ഫ്‌ലോറിഡയിലെ ടാമ്പയിലെ റിവേര്‍വ്യൂ എന്ന സ്ഥലത്ത് താമസിച്ചു വരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments