കാൽഗറി : ഫൊക്കാനാ സാഹിത്യ പുരസ്കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ഐഎപിസി ആൽബെർട്ട ചാപ്റ്റർ അനുമോദിച്ചു. പ്രത്യേകിച്ച് ഐഎപിസി ആൽബെർട്ട ചാപ്റ്റർ അംഗങ്ങളായ ഡോ. പി വി ബൈജു, ഷാഹിത റഫീഖ് എന്നിവർക്ക് പുരസ്കാരം ലഭിച്ചതിൽ ചാപ്റ്റർ സന്തോഷം രേഖപ്പെടുത്തി.
താഴെപ്പറയുന്ന പുരസ്‌കാരങ്ങളാണ് ഐഎപിസി അംഗങ്ങളെ തേടിയെത്തിയത്
1 .ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ് – ഫൊക്കാന നവമാധ്യമ പുരസ്കാരം – ഏറ്റവും മികച്ച നിലപാടുകൾ – പുസ്തകം : അമേരിക്കൻ ആടുകൾ
2 . ഡോ. പി വി ബൈജു –
ലേഖനം/നിരൂപണം: ഫൊക്കാന മുണ്ടശ്ശേരി പുരസ്‌കാരം – പുസ്തകം : കാനേഡിയൻ കാഴ്ചകൾ
3 . ഷാഹിത റഫീഖ്
ഫൊക്കാന ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം, പുസ്തകം – കനവുകളുടെ ഒറ്റത്തുരുത്ത്
4.കോരസൺ വറുഗീസ് –
ഫൊക്കാന സ്പെഷ്യൽ അവാർഡ് : ആമുഖം വാൽക്കണ്ണാടി പംക്‌തി
- മുരളി ജെ നായർ –
പരിഭാഷ: ഫൊക്കാന എൻ. കെ ദാമോദരൻ പുരസ്‌കാരം
Chorashastra: The Subtle Science of Thievery. By V.J. James.
വാർത്ത : ജോസഫ് ജോൺ കാൽഗറി