Tuesday, May 20, 2025

HomeAmericaസെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി

സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി

spot_img
spot_img

സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ: സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെയ് 28 ന് പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സമൂഹ ദിവ്യബലിയർപ്പണത്തോടെ ദിവ്യകാരുണ്യ സ്വീകരണം ചടങ്ങിന് ആരംഭം കുറിച്ചു . 24 കുട്ടികൾ ആയിരുന്നു ഈ വർഷം ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുങ്ങിയത്.

ഇടവക വികാരി ഫാദർ തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ വി.ബലിയിൽ , സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസി.വികാരി ഫാ.ലിജോ കൊച്ചുപറമ്പിൽ, ഫാ.സിജു മുടക്കോടിൽ. ഫാ.റെനി കട്ടേൽ, ഫാ. ജോർജുകുട്ടി താന്നിച്ചുവട്ടിൽ , ഫാ.മാത്യു കൈതമലയിൽ, ഫാ.ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമികരായിരുന്നു. ചർച്ച് ക്വയർ ടീമിന് അനിൽ മറ്റത്തിൽക്കുന്നേൽ നേതൃത്വം നൽകി.

ദൈവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം കുട്ടികളുടെ മാതാപിതാക്കൾ ഏവർക്കും വൈറ്റ് ഈഗിൾ ബാങ്ക്വറ്റ് ഹാളിൽ വിരുന്നു സൽക്കാരം ഒരുക്കിയിരുന്നു. ആയിരക്കണക്കിന് അതിഥികൾ പങ്കെടുത്ത വിരുന്നു സൽക്കാര ക്രമീകരണങ്ങൾക്ക് ജസ്റ്റിൻ തെങ്ങിനാടിന്റെ നിയന്ത്രണത്തിലുള്ള കമ്മറ്റികൾ പ്രവർത്തിച്ചു. വിവിധ തരത്തിലുള്ള കലാപരിവാടി അവതരണം ചടങ്ങിന് ഏറെ തിളക്കമേകി.

DRE സജി പുതൃക്കയിൽ , അസി.DRE മനിഷ് കൈമൂലയിൽ , വേദപാഠ അധ്യാപകർ എന്നിവർ പരിപാടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട നേതൃത്വം നൽകി.
ദൈവാലയത്തിൽ നടത്തിയ ആദ്യ കുർബാന സ്വീകരണ ചടങ്ങുകൾക്ക് ചർച്ച എക്സിക്യൂട്ടീവും,സിസ്റ്റേഴ്സും നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments