പ്രവാസികളുടെ അഭിമാനം പത്മശ്രീ ഡോ എം എ യൂസഫലി പ്രചരണോത്ഘാടനം നടത്തിയ കനേഡിയന്‍ നെഹ്റുട്രോഫിയുടെ സ്പോണ്‍സര്‍ഷിപ്പ് കിക്ക് ഓഫ് ബ്രാംപ്ടനില്‍ നടന്നു. കനഡായിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ കാനോജ് കരാത്ത ആണ് ഇത്തവനയും ബ്രാപ്റ്റണ്‍ വള്ളംകളിയുടെ മുഖ്യ സ്പോണ്‍സര്‍.

കഴിഞ്ഞ പന്ത്രണ്ടു തവണയും ലാഭേച്ഛ നോക്കാതു വള്ളംകളിയെ പ്രവാസലോകത്ത് വളര്‍ത്തിയ മനോജ് കരാത്തയെ അമര്‍ജോത് സന്ധു എം പി പി പടവാളും കിരീടവും നല്കി സമാജത്തിന് വേണ്ടി ആദരിച്ചു.

ബ്രാംപ്ടനിലെ കേരള ഹൌസില്‍ സമാജം പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. , ബിന് ജോഷ്വ, സിബു ചെറിയാന്‍ അരുണ്‍ ശിവരാമന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

