ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023- 25 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് ഞായറാഴ്ച അസോസിയേഷന്‍ ഹാളില്‍ (834 ഋ. ഞമിറ ഞീമറ, ങീൗി േജൃീുെലര)േ വച്ച് നടത്തപ്പെടുന്നതാണ്.
ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറിയുടെ അധ്യക്ഷതയില്‍ മെയ് 25-ന് കൂടിയ യോഗത്തിലാണ് അടുത്ത വര്‍ഷത്തേക്കുള്ള ഇലക്ഷന്‍ തീയതി തീരുമാനിച്ചത്.
ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ എന്‍.എം. ഫിലിപ്പ്, റോയി നെടുങ്ങോട്ടില്‍, ബന്നി വാച്ചാച്ചിറ, രഞ്ചന്‍ ഏബ്രഹാം എന്നിവരും എക്‌സിക്യൂട്ടീവിനു വേണ്ടി വൈസ് പ്രസിഡന്റ് മൈക്കിള്‍ മാണിപറമ്പില്‍, സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടത്തുവാന്‍ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിച്ചു.