Wednesday, May 21, 2025

HomeAmericaകെ. എച്ച്. എൻ. എ. കൺവൻഷൻ വേദിയിൽ നൃത്ത വിസ്മയം തീർക്കാൻ സൂര്യ കൃഷ്ണമൂർത്തിയും സംഘവും

കെ. എച്ച്. എൻ. എ. കൺവൻഷൻ വേദിയിൽ നൃത്ത വിസ്മയം തീർക്കാൻ സൂര്യ കൃഷ്ണമൂർത്തിയും സംഘവും

spot_img
spot_img

സുരേന്ദ്രൻ നായർ

നവംബർ 23 മുതൽ ഹൂസ്റ്റണിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു കൺവൻഷനിൽ അഭ്രപാളികളെ അതിശയിപ്പിച്ചു നൃത്തത്തിന്റെ ചടുലതയും സംഗീതത്തിന്റെ അനുഭൂതികളും മാസ്മരികതയോടെ അരങ്ങുകളിൽ എത്തിക്കുന്ന അപൂർവ്വ കലാപ്രതിഭ സൂര്യ കൃഷ്ണമൂർത്തിയും സംഘവും ഗണേശം എന്ന നൃത്ത സംഗീത പരിപാടി അവതരിപ്പിക്കുന്നു.

വിഘ്‌ന വിനാശകനായ ഗണേശന്റെ അത്ഭുത സിദ്ധികളും അവതാര മഹിമകളും പൗരാണിക ഗരിമയോടെ ആധുനിക സാങ്കേതിക മികവിൽ വേദിയിൽ എത്തിക്കുന്നത് ലക്ഷ്മി ഗോപാല
സ്വാമി, ആശാ ശരത്, പദ്മ പ്രിയ, രചന നാരായണൻകുട്ടി എന്നീ കലാകാരികളാണ്.

ഭരതനാട്യത്തിന്റെ ഭാവശുദ്ധിയുമായി കന്നടയിൽ നിന്നും മലയാള ചലച്ചിത്ര രംഗത്തെത്തി മലയാളി മനസ്സുകളെ കീഴടക്കിയ കലാകാരിയാണ് ലക്ഷ്മി ഗോപാല സ്വാമി. മിനിസ്‌ക്രീനിൽ നിന്നും അനുവാചക മനസ്സുകൾ അനായാസേന കീഴടക്കി മലയാള ചലച്ചിത്ര രംഗത്ത് സ്ഥാനമുറപ്പിച്ചു നർത്തകിയും അഭിനേത്രിയുമാണ് ആശാ ശരത്.

തമിഴ് സിനിമ രംഗത്തുനിന്നും ചലച്ചിത്ര കേരളം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ശാലീന സുന്ദരിയായ നർത്തകിയാണ് പദ്മ പ്രിയ. കുച്ചുപ്പുടി നൃത്തത്തിന്റെ മികവും അവതരണത്തിലെ പുതുമയുംകൊണ്ട് കുടുംബ സദസ്സുകളിൽ സ്ഥാനം നേടിയ നടിയും നർത്തകിയുമാണ് രചന നാരായണൻകുട്ടി.

കലയും സാഹിത്യവും ദാർശനിക സംവാദങ്ങളും യുവജനോത്സവവും ചലച്ചിത്ര താരം മാധവന്റെ സാന്നിധ്യത്തിൽ അരങ്ങേറുന്ന ജാനകി എന്ന സ്ത്രീശക്തിയുടെ പുനർജനിയും ഉൾപ്പെടെ മൂന്നു ദിനരാത്രങ്ങൾ നിറയുന്ന വർണ്ണാഭമായ കൻവൻഷനിലേക്ക് എല്ലാ ഹൈന്ദവ കുടുംബാംഗങ്ങളും പേരുകൾ രെജിസ്റ്റർ ചെയ്യണമെന്നും ഈ മഹാസംഗമം വൻവിജയമാക്കണമെന്നും പ്രസിഡന്റ് ജി.കെ.പിള്ള സെക്രട്ടറി സുരേഷ് നായർ ആതിഥേയ സമിതി ചെയർമാൻ രഞ്ജിത് പിള്ള എന്നിവർ അഭ്യർത്ഥിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments