Wednesday, October 4, 2023

HomeAmericaജോസ് കെ മാണിക്ക് ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയർ, ജോസ് ഇനി ടെക്‌സസിന്റെ ആദരണീയ...

ജോസ് കെ മാണിക്ക് ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയർ, ജോസ് ഇനി ടെക്‌സസിന്റെ ആദരണീയ പൗരൻ

spot_img
spot_img

അനിൽ ആറന്മുള 

മിസോറി സിറ്റി, ടെക്സാസ്: അത്യപൂർവവും എന്നാൽ സ്നേഹോഷ്മളവും ആയ സ്വീകരണമാണ് കേരളാ കോണ്‍ഗ്രസ്‌  (എം) ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ മാണിക്ക് മിസോറി സിറ്റി നൽകിയത്. മിസൗറി സിറ്റി ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ ടെക്സാസ് ഗവർണർ ഗ്രെഗ് ആബിത് മുദ്രചാർത്തിയ “ഓണററി ടെക്സൻ” ബഹുമതി ടെക്സാസ് സ്റ്റേറ്റ് സെനറ്റർ റോൺ റെയ്നോൾഡ് നിറഞ്ഞ ഹര്ഷാരവങ്ങൾക്കിടയിൽ ജോസ് കെ മാണിക്ക് കൈമാറി. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഒരു വൻജനാവലിതന്നെ പങ്കെടുത്തു. 

മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്.  ചടങ്ങിൽ അധ്യക്ഷനായിരുന്ന മേയർ റോബിൻ ഇലക്കാട്ട് അമ്പതുവർഷം സാമാജികനായിരുന്ന കെ എം മാണിയെ അനുസ്മരിച്ചു. ശ്രീ കെ എം മാണിയുടെ നേതൃപാടവം ആദരവോടെ നോക്കി നിന്ന ആളാണ് താനെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ സ്വാധീനിച്ച ആളുമാണ് കെ എം മാണിസാർ എന്ന് അനുസ്‌മരിച്ചു. 

ജോസ് ആദ്യമായാണ് മിസൗറിസിറ്റി സന്ദർശിക്കുന്നതെന്നും അദ്ദേഹത്തെ സമുചിതമായി വരവേൽകാൻ തനിക്കു സന്തോഷമുണ്ടെന്നും മേയർ റോബിൻ പറഞ്ഞു. 


തനിക്കു നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ജോസ് കെ മാണി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയർന്നുവരികയാണെന്നും അമേരിക്കയും ഇന്ത്യയും തസ്‍മ്മിലുള്ള ബന്ധം മെച്ചെപ്പെടുകയുമാണെന്നും ജോസ് കെ മാണി പറഞ്ഞു. വിവിധ ഭാഷയും സംസ്കാരവും ജനതയും ചേർന്ന ഇരുപത്തിയെട്ടു സംസ്ഥാനങ്ങൾ ചേർന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതം എന്ന് തന്നെ താൻ ഉറച്ചു വിശ്വസിക്കുന്നതായി ജോസ് പറഞ്ഞു. അതിരുകളില്ലാത്ത രാജ്യങ്ങളും സ്നേഹവും സഹകരണവും കൊണ്ട് ബന്ധിപ്പിക്കപ്പെട്ട ജനതയുമാണ് കാലത്തിന്റെ ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ തന്നെയായിരുന്നു കെ എം മാണി എന്നും കേരളത്തിന് പതിമൂന്നു ബജറ്റുകൾ അവതരിപ്പിച്ച ധനകാര്യമന്ത്രി എന്ന ചരിത്രം രചിച്ച ആളുമായിരുന്നു. അദ്ദേഹത്തിന്റെ പുത്രൻറെ എല്ലാവിജയങ്ങൾക്കും കേരളവും ഒപ്പം അമേരിക്കയിലെ മലയാളികളും ആശംസിക്കുന്നു എന്ന് ആശംസ പ്രസംഗം നടത്തിയ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ പറഞ്ഞു. 

സിറ്റി മാനേജർ ഏഞ്ചെൽ ജോൺസ്‌, ഫോട്ബെൻഡ് കൗണ്ടി ഷെരിഫ് എറിക് ഫെഗൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. വിശിഷ്ടമായ ടെക്സാസ് ഫ്ലാഗും പിന്നും എറിക് ഫെയഗൻ ജോസ് കെ മാണിക്ക് നൽകി. മേയർ റോബിനും സിറ്റിമാനേജരും വിശിഷ്ടാതിഥികളും ചേർന്ന് മിസൗറിസിറ്റി യുടെ താക്കോൽ ജൊസേക് മാണിക്ക് നൽകി. 

എംസിയായിരുന്ന സിറ്റി കൗൺസിൽമാൻ ജെഫ്‌റി ബോണി ഫോട്ബെൻഡ് കൗണ്ടിയിലെ മലയാളി  സാന്നിധ്യം സരസമായി തന്നെ വിവരിച്ചു. ജോസ് കെ മാണിക്ക്അദ്ദേഹം ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ പതാകകൾ ആലേഖനം ച്യ്ത ഷാൾ അണിയിച്ചു.   കൗൺസിൽമാൻ ആന്തണി മറോളിസ്‌ ജോസ് കെ മാണിയെയും ചടങ്ങിനെത്തിയവരെയും സ്വാഗതം ചെയ്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങൾ കാനഡ ഓസ്‌ട്രേലിയ ന്യൂസിലാൻഡ് എന്നിവിടെനിന്നും മലയികൾ ചടങ്ങിനെത്തിയിരുന്നു. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments