Friday, April 19, 2024

HomeAmericaസെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് സംഗീതസന്ധ്യ സംഘടിപ്പിച്ചു

സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് സംഗീതസന്ധ്യ സംഘടിപ്പിച്ചു

spot_img
spot_img

വാന്‍കൂവര്‍: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് അഗാപ്പേ-2023 ന്റെ നേതൃത്വത്തില്‍ മെയ് 26 ന് വാന്‍കൂവറില്‍ വെച്ച് സംഗീത സന്ധ്യ നടത്തി. പിന്നണി ഗായകരായ വിധു പ്രതാപ്, ജ്യോസ്ന, സച്ചിന്‍, ആര്യ എന്നിവര്‍ അടങ്ങിയ റൈസിംഗ് സ്റ്റാര്‍ ടീമാണ് ഈ സംഗീത സന്ധ്യയ്ക്ക് നേതൃത്വം നല്‍കിയത്. പരിപാടി സുഖ് ദാലിവാല്‍ എം. പി ഉത്ഘാടനം ചെയ്തു.

കോവിഡിന് ശേഷം വാന്‍കൂവറില്‍ സംഘടിപ്പിച്ച ഈ സംഗീത സന്ധ്യയില്‍ ഏകദേശം 1000 പേരോളം പങ്കെടുത്തു. ഈ സംഗീത സന്ധ്യ വിജയകരമാക്കിയ ഏവരോടും, സാമ്പത്തികമായി സഹായിച്ച എല്ലാ സ്‌പോണ്‍സേഴ്‌സിനോടും നന്ദി അറിയിക്കുന്നതായും ആഗാപ്പേ കണ്‍വീനര്‍ ജാക്‌സണ്‍ ജോയ് അറിയിച്ചു.

വികാരി ഫാ. എം.സി കുര്യാക്കോസ്, ട്രസ്റ്റി ബേബിച്ചന്‍, സെക്രട്ടറി കുര്യന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി പരിപാടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. കണ്‍വീനര്‍ ജാക്‌സണ്‍ ജോയ് കേരള കല്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബിസിയുടെ ബോര്‍ഡ് മെമ്പര്‍ കൂടിയാണ്.

വാര്‍ത്ത: ജോസഫ് ജോണ്‍ കാല്‍ഗറി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments