Wednesday, October 4, 2023

HomeAmericaനേഴ്സുമാരുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടുന്നതിനാൽ ചുമതലയേറുന്നു: പിയാനോ സമ്മേളനം

നേഴ്സുമാരുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടുന്നതിനാൽ ചുമതലയേറുന്നു: പിയാനോ സമ്മേളനം

spot_img
spot_img

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: നേഴ്സുമാരുടെ അഭിപ്രായങ്ങൾ ഏറെ വിലമതിക്കപ്പെടുന്നതിനാൽ ചുമതലയേറുന്നു എന്ന് പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നേഴ്സസ് ഓർഗനൈസേഷൻ്റെ (പിയാനോ), പതിനേഴാം നേഴ്സസ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്ത്, നൈനാ (നാഷണൽ അസ്സോസ്സിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് അമേരിക്ക) പ്രസിഡൻ്റ് സുജാ തോമസ് പ്രസ്താവിച്ചു. ഡോണാ യാണെൽ (വെറ്ററൻസ് അഫയേഴ്സ് കോട്സ്വിൽ ഹെൽത്ത് കെയർ ആക്ടിങ്ങ് അസ്സോസിയേറ്റ് ഡയറക്ടർ) മുഖ്യ സന്ദേശം നൽകി. പിയാനോ പ്രസിഡൻ്റ് സാറാ ഐപ്പ് അദ്ധ്യക്ഷയായിരുന്നു. പിയാനോ സെക്രട്ടറി ബിന്ദു ഡാനിയേൽ സ്വാഗതവും ട്രഷറാർ മേരി മാനുവൽ നന്ദിയും പ്രകാശിപ്പിച്ചു.

ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പിയാനോ നേഴ്സസ് ഡേ ആഘോഷങ്ങളിൽ പിയാനോ മുൻ പ്രസിഡൻ്റുമാരായ ലൈലാ മാത്യൂവും, സൂസൻ സാബൂവും പ്രാരംഭ മൊഴികൾ അവതരിപ്പിച്ചു. ഷിൻസി മാത്യൂ ഇന്ത്യൻ ദേശീയ ഗാനവും, റൂത് ആൻ ഷിജി അമേരിക്കൻ ദേശീയ ഗാനവും ആലപിച്ചു. പെൻസിൽവേനിയാ നഴ്സിംഗ് ബോര്‍ഡംഗവും പിയാനോ സ്ഥാപക പ്രസിൻ്റുമായ ബ്രിജിറ്റ് വിൻസൻ്റ് നേഴ്സസ് ഡേ പ്ളെഡ്ജ് ചൊല്ലിക്കൊടുത്തു.

പിയാനോയുടെ പ്രവർത്തക ഭാഗമായി രൂപം കൊണ്ട അഡ്വാൻസ്ഡ് പ്രാക്ടീസ് രജിസ്റ്റേഡ് നേഴ്സ് (ഏ. പി. ആർ. എൻ) വിങ്ങിൻ്റെ പ്രവർത്തനോദ്ഘാടനം നൈനാ പ്രസിഡൻ്റ് സുജാ തോമസ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പിയാനോ ഏ. പി. ആർ. എൻ വിങ്ങ് ചെയർ ഡോ.ബിനു ഷാജിമോൻ ഡോ. ലിസാ തോമസ്, ഡോ. ടീനാ ചെമ്പ്ളായിൽ എന്നിവർ നേതൃത്വം നൽകി. ആര്‍എന്‍ എൻഫോഴ്സ് ഡയറക്ടർ വിജയ കുമാര്‍, ഫിലഡൽഫിയയിലെ അഡൽറ്റ് ഡേ കെയർ ഡയറക്ടർ റവറൻ്റ് തമ്പി മർക്കോസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. അഡൽറ്റ് ഡേ കെയർ ഡയറക്ടർ റവറൻ്റ് ചാണ്ടി ഒപ്പമുണ്ടായിരുന്നു.

നേഴ്സസ് മാസാഘോഷത്തോടനുബന്ധിച്ച് “ഭാവാത്മക മാറ്റം ഉളവാക്കൽ” (മെയ്കിങ്ങ് എ ഡിഫ്രറൻസ്) എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ വിജയികളായ സൂസൻ അബ്രാഹമിനും, സിമി തോമസ്സിനും പിയാനോ ട്റോഫികളും പ്രശംസാ പത്രങ്ങളും സമ്മാനിച്ചു. പ്രമുഖ അറ്റോര്‍ണി ജോസ് കുന്നേല്‍, അമേരിക്കയിലെ നഴ്‌സിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആര്‍എന്‍ എൻഫോഴ്സ് ഡയറക്ടർ വിജയ കുമാര്‍ എന്നിവരാണ് സ്‌പോണ്‍സര്‍ ചെയ്തത്. പ്രശസ്ത നർത്തകി നിമ്മീ ദാസ്സിൻ്റെ ഭരതം ഡാൻസ് അക്കാഡമിയിലെ കലാകാരികൾ നൃത്തങ്ങൾ അവതരിപ്പിച്ചു. ജാസ്മിൻ മാത്യൂവും, നോറായും, റിയോണയും ഗാനങ്ങൾ ആലപിച്ചു. ജോൺ നിഖിൽ വയലിൻ വാദനം ഹൃദ്യമാക്കി.റാഫിൾ ഡ്രോയിൽ സിമി തോമസ്, ലൈലാ മാത്യൂ, ജോർജ് ദേവസ്യാ എന്നിവർ വിജയകളായി. സൂസൻ സാബുവും , ലൈലാ മാത്യുവും മുൻ നൈനാ സെക്രട്ടറി മേരീ ഏബ്രാഹവും എം സീ മാരായി.

നൈനാ പ്രസിഡൻ്റ് സുജാ തോമസ്, വെറ്ററൻസ് അഫയേഴ്സ് കോട്സ്വിൽ ഹെൽത്ത് കെയർ ആക്ടിങ്ങ് അസ്സോസിയേറ്റ് ഡയറക്ടർ ഡോണാ യാണെൽ, നൃത്താദ്ധ്യാപിക നിമ്മീദാസ്, നാടക കൃത്ത് ബിജു മത്തായി, ആര്‍എന്‍ എൻഫോഴ്സ് ഡയറക്ടർ വിജയ കുമാര്‍ എന്നിവർക്ക് പിയാനോയുടെ പ്രശസ്തിഫലകങ്ങൾ യഥാക്രമം പിയാനോ പ്രസിഡൻ്റ് സാറാ ഐപ്, മുൻ പിയാനോ പ്രസിഡൻ്റ് ജോർജ് നടവയൽ, പിയാനോ പ്രസിഡൻ്റ് എമിററ്റ്സ് ബ്രിജിറ്റ് വിൻസൻ്റ്, പിയാനോ സെക്രട്ടറി സെൽവാ സാമുവേൽ,പിയാനോ ജോയിൻ്റ് ട്രഷറാർ സ്വീറ്റി സൈമൺ എന്നിവർ സമ്മാനിച്ചു.

ഓർമാ ഇൻ്റർനാഷനൽ ചെയർമാൻ ജോസ് ആറ്റുപുറം, മുതിർന്ന മാദ്ധ്യമപ്രവർത്തകനായ വിൻസൻ്റ് ഇമ്മാനുവേൽ, മലയാളം വാർത്താ പത്രാധിപർ ഏബ്രഹാം മാത്യൂ, പിയാനോ മുൻ പ്രസിഡൻ്റ് ബ്രിജിറ്റ് പാറപ്പുറത്ത്, സെക്രട്ടറി ഷേളി ചാവറ, ട്രഷറാർ ലീലാമ്മ സാമുവേൽ, ജൊയിൻ്റ് സെക്രട്ടറി റ്റിജു തോമസ്, ആലീസ് ആറ്റുപുറം എന്നിവരുൾപ്പെടെ വിവ്ധ സാമൂഹ്യ പ്രവർത്തകർ ആഘോഷങ്ങളിൽ പങ്കാളികളായി. ലഘു നാടകം, നൃത്തങ്ങൾ, ഗാനങ്ങൾ എന്നീ കലായിനങ്ങളും ഡിന്നറും ആസ്വാദ്യാനുഭവ വിഭവങ്ങളായി.

പ്രമുഖ അറ്റോര്‍ണി ജോസ് കുന്നേല്‍, അമേരിക്കയിലെ നഴ്‌സിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആര്‍എന്‍ എൻഫോഴ്സ് ഡയറക്ടർ വിജയ കുമാര്‍ എന്നിവരാണ് പിയാനോയുടെ നഴ്‌സസ് ഡേ ആഘോഷം സ്‌പോണ്‍സര്‍ ചെയ്തത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments