പി.പി ചെറിയാൻ
ഹൂസ്റ്റൺ : ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു . ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരട്ടെയെന്നു പ്രാര്ഥിക്കുന്നതായും ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.
472-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂൺ 6 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ എഫേയ്സ്യർ ആറാം അധ്യായത്തെ അപഗ്രഥിച്ചു ട്രിനിറ്റി മാർത്തോമാ ചര്ച്ച വികാരി റവ സാം കെ ഈശോ മുഖ്യ പ്രഭാഷണം നടത്തി.കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ ,പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നിൽപ്പാൻ കഴിയേണ്ടതിനു ദൈവത്തിനെ സർവായുധവർഗം ധരിച്ചു കൊൾവിൻ നമുക്ക് പോരാട്ടമുള്ളതു ജഡരക്തങ്ങളോടല്ല വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധഃപ്പതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മാസേനയോടുമാണെന്നു അച്ചൻ ഉധബോധിപ്പിച്ചിച്ചു.
ന്യൂയോർക്കിൽ നിന്നുള്ള പി ഐ വര്ഗീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു ഹൂസ്റ്റണിൽ നിന്നുള്ള സൂസി അബ്രഹാം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. അന്പതാമതു വിവാഹ വാര്‍ഷീകം ആഘോഷിച്ച റ്റി എ മാത്തുക്കുട്ടി -വത്സ ദമ്പതികളെയും ജന്മദിനവും ആഘോഷിച്ചവരേയും യോഗം അനുമോദിച്ചു . ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.
ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .സാം അച്ചന്റെ പ്രാർഥനക്കും അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു