Wednesday, May 14, 2025

HomeAmericaധനമന്ത്രി കെ എൻ ബാലഗോപാലിന്‌ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ആദരവ്

ധനമന്ത്രി കെ എൻ ബാലഗോപാലിന്‌ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ആദരവ്

spot_img
spot_img

ന്യൂയോർക്ക് : ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ആദരവ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിന്,‌ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പർ മിഖായേൽ സോളജിസ് സ്റ്റേറ്റിന്റെ പ്രശംസാ പത്രം മന്ത്രി കെ എൻ ബാലഗോപാലിനു നല്കി ആദരിച്ചു.

ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ നടന്ന അസംബ്ലി പ്രതിനിധികൾ വിളിച്ച പ്രത്യേക മീറ്റിംഗിലാണ് ആദരവ് നല്കിയത്. ഇന്ത്യൻ സമൂഹം രാജ്യത്തിനു നല്കുന്ന സംഭാവനകളെ കുറിച്ചും, മലയാളികളുടെ പ്രതിബദ്ത്ഥയേ സ്റ്റേറ്റ് അസംബ്ലി മെമ്പർ മിഖായേൽ സോളജിസ് പ്രകീർത്തിച്ചു. ഡോ. സണ്ണി ഫിലിപ്പ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഡോ. എം കെ ലൂക്കോസ് മന്നിയോട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ന്യൂയോർക്കിലെ വിവിധ സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ അവരുടെ അഭിപ്രായങ്ങളും ആശങ്കകളും മന്ത്രി കെ എൻ ബാലഗോപാലുമായി പങ്ക് വെച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments