ജി. പുത്തന്‍കുരിശ്
റണ്‍ ഓഫ് ഇലക്ഷനില്‍ തന്റെ എതിരാളിയെ പരാജയപ്പെടുത്തി വിജയശ്രിലാളിതനായ കെന്‍ മാത്യുവിനെ മലയാളം സൊസൈറ്റിക്ക് വേണ്ടി വൈസ് പ്രസിഡണ്ട് ശ്രീമതി പൊന്നുപള്ളയും മറ്റംഗങ്ങളും ചേര്‍ന്ന് പൊന്നാട അണിയിച്ചാദരിച്ചു. കഴിഞ പതിനേഴു വര്‍ഷത്തിലേറെ സ്റ്റാഫഡ് സിറ്റി കൗണ്‍സിലറായും പ്രോ റ്റെംബറി (പ്രോറ്റെം) മേയറായും സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നിര്‍വഹിച്ചു പോന്നിരുന്നത്.

എഴുത്തുകാര്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് നല്‍കുന്ന സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. അദ്ദേഹത്തിന്റെ ഭരണം വര്‍ണ്ണവര്‍ക്ഷ വിവേചനം ഇല്ലാതെ സ്റ്റാഫ്ഡ് സിറ്റിയിലെ പൗരജനങ്ങള്‍ക്കെല്ലാം പ്രയോചനകരമായി തീരട്ടെ എന്ന് കൂടിവന്നവര്‍ ആശംസിച്ചു.
ഇതിനോടൊപ്പ എണ്‍പതിന്റെ നിറവിലെത്തിയ, മലയാളം സൊസൈറ്റിയുടെ പ്രസിഡണ്ട് ജോര്‍ജ് മണ്ണിക്കരോട്ടിനെയും മലയാളം സൊസൈറ്റിയുടെ സജ്ജീവ സാന്നിധ്യവും സാഹിത്യകാരനുമായ ശ്രീമാന്‍ ഗോപി പിള്ളയേയും സൊസൈറ്റി അംഗങ്ങള്‍ പൊന്നാട അണിയിച്ചാദരിക്കുകയും ആയുര്‍ ആരോഗ്യശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.