കാലിഫോര്‍ണിയ: യുഎസില്‍ ഹൈക്കിംഗിനിടെ പര്‍വതമേഖലയില്‍ കാണാതായ യുവാവിനെ പത്തു ദിവസത്തിനു ശേഷം കണ്ടെത്തി. കാലിഫോര്‍ണിയ സാന്താക്രൂസ് പര്‍വതനിരകളില്‍ ഈ മാസം 11 നാണ്് ലൂക്കാസ് മക്ലിഷിനെ(34) കാണാതായത്. സാന്താക്രൂസ് മലമേഖലകളില്‍ കഴിഞ്ഞ ഇടയ്ക്ക് ഉണ്ടായ കാട്ടു തീയില്‍ ഇവിടുത്തെ ലാന്‍ഡ് മാര്‍ക്കുകള്‍ നശിച്ചു . ഇതുമൂലമാണ് മക് ലിഷി പര്‍വതത്തില്‍ അകപ്പെട്ടത്. വെള്ളച്ചാട്ടത്തില്‍ നിന്നുള്ള വെള്ളം കുടിച്ചാണ് ദിവസങ്ങളോളം ഇദ്ദേഹം ജീവന്‍ നിലനിര്‍ത്തിയത്.
മൂന്നു മണിക്കൂര്‍ പര്‍വതാരോഹണത്തിനായി പോയ മക് ലിഷി ജൂണ്‍ 16-ന് ഫാദേഴ്‌സ് ഡേയ്ക്ക് ് എത്താതായപ്പോഴാണ് കുടുംബം ഇക്കാര്യം പുറംലോകത്തെ അറിയിച്ചതും തുടര്‍ന്ന് അന്വേഷണവും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചതും. അന്വേഷണത്തിനൊടുവില്‍ കാലിഫോര്‍ണിയയിലെ ബിഗ് ബേസിന്‍ മരങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്. ‘ആരോ സഹായത്തിനായി നിലവിളിക്കുന്നത് സാക്ഷികള്‍ കേട്ടതായി ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൃത്യമായി എവിടെ നിന്നാണ് കരച്ചില്‍ കേള്‍ക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമായിരുന്നു.’ അധികൃതര്‍ പറഞ്ഞു.
സാന്താക്രൂസ് ഷെരീഫിന്റെ സംഘം ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.