Friday, September 13, 2024

HomeAmericaഫിലാഡല്‍ഫിയ സെന്റ് :പീറ്റേഴ്‌സ് കത്തീഡ്രലില്‍ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപെരുന്നാളും വിബിഎസ്ഉം സംയുക്തമായി നടത്തപ്പെടുന്നു

ഫിലാഡല്‍ഫിയ സെന്റ് :പീറ്റേഴ്‌സ് കത്തീഡ്രലില്‍ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപെരുന്നാളും വിബിഎസ്ഉം സംയുക്തമായി നടത്തപ്പെടുന്നു

spot_img
spot_img

ജീമോന്‍ ജോര്‍ജ് ഫിലാഡല്‍ഫിയ

ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെ: പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപെരുന്നാളും കുട്ടികള്‍ക്കായുളള അവധിക്കാല ബൈബിള്‍ ക്ലാസ് (വിബിഎസ്ഉം) സംയുക്തമായി ജൂണ്‍ 26 മുതല്‍ 29 വരെ നടത്തപ്പെടുന്നു.
ജൂണ്‍ 23 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു നടത്തുന്ന കൊടിയേറ്റോടു കൂടി പെരുന്നാളിന് തുടക്കമാകും. 29 ന് വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥന. സുവിശേഷ പ്രസംഗം റവ. ഡോ.പോള്‍ പറമ്പത്ത്
തുടര്‍ന്ന് പ്രദക്ഷിണം, ചെണ്ടമേളം, ക്രിസ്തിയ സംഗീതാഗാനാലാനം, വെടികെട്ട് കൂടാതൈ സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

ജൂണ്‍ 30 ഞായറാഴ്ച്ച രാവിലെ 8.30 ന് പ്രഭാതപ്രാര്‍ഥനയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലിത്ത യല്‍ദോ മാര്‍ തീത്തോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഫാ. അഭിലാഷ് ഏലിയാസ്, റവ. ഡോ. ഡോ: അരുണ്‍ ഗീവറുഗീസ് എന്നിവരുവ സഹകാര്‍മികത്വത്തിലുമായി മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും,
തുടര്‍ന്ന് ഹൈസ്‌കൂള്‍ – കോളജ് തലത്തില്‍ ഈ വര്‍ഷം വിജയം കരസ്ഥമാക്കിയവരെ ആദരിക്കല്‍.
റാസ, ആശിര്‍വാദം തുടര്‍ന്ന് കൊടിയിറക്കല്‍ ശുശൂഷയും നേര്‍ച്ചവിളമ്പോടെയും തിരുനാള്‍ അവസാനിക്കും.
ജൂണ്‍ 27,28 തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന വിബിഎസ് സണ്‍ഡേ സ്‌കൂളിലെ അദ്ധ്യാപകരും യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരും സംയുക്തമായി
ചേര്‍ന്ന് ക്ലാസുകള്‍ നടത്തം ഈ വര്‍ക്കത്തെ വിബിഎസ് തീം “RAISING TOWARDS God’s Glory: FAITH WINSI’ എന്നാണ്. നാലു വയസു മുതല്‍ 10-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വ്യാഴാഴ്ചച് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരേയും വെള്ളഇയാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈ കുന്നേരം 4 മണി വരെയുമാണ് ക്രമികരിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കായി stpeterscathedral.org സന്ദര്‍ശിക്കുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments