Friday, September 13, 2024

HomeAmericaകുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന രണ്ട് ലക്ഷം വീതം സഹായം...

കുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന രണ്ട് ലക്ഷം വീതം സഹായം കൈമാറി

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

തിരുവനന്തപുരം: കുവൈറ്റിലെ മാൻഗഫ് തീ പിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ കൈമാറി. ഇരുപത്തിനാല് കുടുംബങ്ങളിലേയും ഉത്തരവാദിത്വ പെട്ട കുടുംബാംഗത്തിൻ്റെ പേരിൽ എഴുതിയ ചെക്ക് നോർക്ക സി.ഇ. ഒ അജിത്ത് കൊലശ്ശേരിക്ക് നൽകി. നോർക്ക ഓരോ കുടുംബത്തിനും ചെക്ക് കൈമാറുമെന്ന് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു കുവൈറ്റ് തീപിടുത്ത ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയുടെ സഹായം പ്രഖ്യാപിച്ചത്. തീപിടുത്ത ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ ലോക മലയാളികൾക്കൊപ്പം ഫൊക്കാനയും പങ്കുചേരുകയാണ് ചെയ്തത്. ആശയറ്റ കുടുംബങ്ങൾക്ക് ഫൊക്കാനയെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുക . അവർക്ക് ഇപ്പോൾ നമ്മുടെയൊക്കെ സഹായമാണ് വേണ്ടത്. ഒപ്പം ചേർത്ത് നിർത്തുകയും വേണമെന്ന് ഡോ ബാബു സ്റ്റീഫൻ പറഞ്ഞു. ആ വിയോഗങ്ങൾ നികത്താവുന്നതിനും അപ്പുറമാണ്. കേരളത്തിന് പുറത്ത് ജോലി തേടി പോകുന്ന ഓരോ പ്രവാസിയും ഇത്തരം നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഈ ദുരന്തം കേരള ജനതയ്ക്ക് താങ്ങാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറാർ ബിജു ജോൺ കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, വുമൺസ് ചെയർ ബ്രിഡ്ജറ്റ് ജോർജ്‌, ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന, ഇലക്ഷൻ കമ്മിഷണർ ഫിലിപ്പോസ് ഫിലിപ്പ്, അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ, കൺവെൻഷൻ കോർഡിനേറ്റർ വിജോയ് പട്ടമ്പാടി, മുൻ ഫൊക്കാന പ്രസിഡൻ്റ് അനിരുദ്ധൻ നായർ, മന്മഥൻ നായർ തുടങ്ങിയ ഫൊക്കാനയുടെ ലോക കേരള സഭാ പ്രത്രിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഡോ. ബാബു സ്റ്റീഫൻ ഈ സഹായം പ്രഖ്യാപി ച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇത്തരത്തിലുള്ള അവശ്യ സന്ദർഭങ്ങളിലും ഫൊക്കാന എക്കാലവും മറ്റ് പ്രവാസി സംഘടനകളിൽ നിന്നും വേഗത്തിൽ പ്രവർത്തിക്കുന്ന രീതിയാണ് ഫൊക്കാനയുടെ ആരംഭം മുതൽ ഉണ്ടായിട്ടുള്ളത്. ഡോ. ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. അപ്രതീക്ഷിതമായ കേരളത്തെ ഞെട്ടിച്ച ഈ ദുരന്തത്തിൽപ്പെട്ടവർക്ക് അമേരിക്കൻ മലയാളികളുടെ സഹായമായി ഫൊക്കാന താങ്ങും തണലുമായത് ലോക മലയാളി സമൂഹത്തിന് തികച്ചും അഭിമാനകരം തന്നെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments