ചിക്കാഗോ: ബെന്‍സന്‍വില്ല് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഇടവക കൂടാരയോഗ യാത്ര ഒരുക്കി. ഗാഡുലുപ്പ കൂടാരയോഗത്തിന്റെ നേതൃത്വത്തിലാണ് പിക്‌നിക് നടത്തപ്പെട്ടത്. ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് ശേഷം പള്ളിയും പരിസരവും കൂടാരയോഗത്തിന്റെ നേതൃത്ത്വത്തില്‍ വൃര്‍ത്തിയാക്കുകയും തുടര്‍ന്ന് എല്ലാം പ്രായ വിഭാഗക്കാര്‍ക്കും വിവിധ മത്സരങ്ങള്‍ ക്രമീകരിച്ചു. കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കുകയും തുടര്‍ന്ന് ഒരുമിച്ച് പ്രാര്‍ത്ഥനാകൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു. ഗാഡുലുപ്പ കൂടാരയോഗ പിക്‌നികിന് കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറ നേതൃത്വം നല്‍കി.