Friday, September 13, 2024

HomeAmericaഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി യുഎസ്

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി യുഎസ്

spot_img
spot_img

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.അന്താരാഷ്ട്ര മതസ്വാതന്ത്രത്തെ കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാശന വേളയിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ആശങ്കപ്പെടുത്തുന്നതായും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെടുന്നുവെന്നും പറഞ്ഞ അദ്ദേഹം ലോകത്തെല്ലായിടത്തും മതസ്വാതന്ത്ര്യം സംരക്ഷിക്കാനായി കഠിനമായി പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തന നിയമപ്രകാരം ക്രിസ്ത്യാനികളും മുസ്ലീങ്ങളും അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില കേസുകള്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനായി വ്യാജമായി കെട്ടിച്ചമച്ചതാണെന്നും പറയുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 2023 ല്‍ ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ വിദ്വേഷ പ്രസംഗങ്ങളും അതുവഴി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments