Friday, September 13, 2024

HomeAmericaചൂട് കൂടിയാല്‍ എബ്രഹാം ലിങ്കന്റെ തലയും ഉരുകി പോകും! അമേരിക്കയിലെ കഥ ഇങ്ങനെ

ചൂട് കൂടിയാല്‍ എബ്രഹാം ലിങ്കന്റെ തലയും ഉരുകി പോകും! അമേരിക്കയിലെ കഥ ഇങ്ങനെ

spot_img
spot_img

വാഷിംഗ്ടണ്‍ ഡിസിയില്‍ സ്ഥാപിച്ചിരുന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കൺ മെഴുക് പ്രതിമ കൊടും ചൂടില്‍ ഉരുകിയൊലിച്ചു. കൊടും ചൂടില്‍ ആറടി ഉയരമുള്ള പ്രതിമയുടെ തല നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. തുടർന്ന് താപനിലയെക്കുറിച്ചും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ആളുകൾ ആശങ്ക രേഖപ്പെടുത്തി തുടങ്ങി.ഉരുകിയൊലിച്ച പ്രതിമയുടെ ചിത്രങ്ങള്‍ ധാരാളം പേർ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ഇവിടെ താപനില 30 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. പിന്നാലെ ലിങ്കന്‍ പ്രതിമയുടെ തല പുറകിലേക്ക് വലിച്ച് വിശ്രമിക്കുന്നത് പോലെ കാണപ്പെട്ടു. ഇതിന് പിന്നാലെ പ്രതിമ ഉരുകുകയായിരുന്നു.

എന്നാല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂട് താങ്ങാനാകുന്ന രീതിയിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ശില്‍പിയായ സാന്‍ഡി വില്യംസ് നാലാമന്‍ പറഞ്ഞു. 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂട് താങ്ങാന്‍ കഴിയുന്ന പാരഫിന്‍ മെഴുക് ഉപയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനും പതിനാറാം പ്രസിഡന്റുമായിരുന്നു എബ്രഹാം ലിങ്കണ്‍. 1865 ഏപ്രില്‍ 14 നാണ് വാഷിങ്ടണ്‍ ഫോര്‍ഡ്സ് തിയേറ്ററില്‍ വെച്ച് എബ്രഹാം ലിങ്കണ്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. നടനും കോണ്‍ഫെഡറേറ്റ് അനുകൂലിയുമായ ജോണ്‍ വില്‍ക്കിസ് ബൂത്ത് ആണ് ലിങ്കന് നേരെ വെടിയുതിര്‍ത്തത്. അമേരിക്കന്‍ ചരിത്രത്തില്‍ വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് എബ്രഹാം ലിങ്കണ്‍.

2020ൽ 59.38 കോടി രൂപയ്ക്കാണ് അദ്ദേഹത്തിന്റെ മുടിക്കെട്ടും കൊലപാതകം അറിയിച്ചുള്ള ടെലിഗ്രാമും ലേലത്തില്‍ വിറ്റുപോയിരുന്നു. ലേലം ചെയ്ത ടെലിഗ്രാമില്‍ രക്തത്തിന്റെ പാടുകളുമുണ്ട്. ഏകദേശം രണ്ട് ഇഞ്ച് നീളമുള്ള മുടിക്കെട്ടാണ് ലേലം ചെയ്തത്. എബ്രഹാമിന്റെ പോസ്റ്റുമോര്‍ട്ടത്തിനിടെ ശേഖരിച്ചതാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments