Saturday, September 14, 2024

HomeAmericaഞായറാഴ്ച (ജൂൺ 30) ഇന്ത്യൻ ക്രിസ്ത്യൻ ദിനം: ഈ ജനകീയ പ്രസ്ഥാനത്തിൽ എന്തുകൊണ്ട് പങ്കെടുക്കണം (ജോർജ്...

ഞായറാഴ്ച (ജൂൺ 30) ഇന്ത്യൻ ക്രിസ്ത്യൻ ദിനം: ഈ ജനകീയ പ്രസ്ഥാനത്തിൽ എന്തുകൊണ്ട് പങ്കെടുക്കണം (ജോർജ് എബ്രഹാം)

spot_img
spot_img

ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിനുള്ളിൽ നമ്മുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ഇന്ത്യയിൽ ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് തന്നെ കർത്താവായ യേശുവിന്റെ സന്ദേശം ആഘോഷിക്കുക എന്നതാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ ലക്ഷ്യം.

ഇതിനായുള്ള ജനകീയ പ്രസ്ഥാനമാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനം അഥവാ യേശു ഭക്തി ദിവസ്. സാധാരണ ജൂലൈ 3 നാണ് ആഘോഷം. ഈ വര്ഷം അത് ജൂൺ 30 ന്. സാധാരണ ജനങ്ങളുടെ പങ്കാളിത്തം എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ സവിശേഷത. ഇന്ത്യയിലോ ലോകമെമ്പാടുമുള്ളവർക്കോ അവരുടേതായ രീതിയിൽ ഈ ആഘോഷം സംഘടിപ്പിക്കാം. ഈ ആഘോഷങ്ങൾ നടത്താൻ യാതൊരു അനുമതിയും ആവശ്യമില്ല.

കഴിഞ്ഞ രണ്ട് വര്ഷം ഫിയക്കോണയുടെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഇൻ നോർത്ത് അമേരിക്ക) നേതൃത്വത്തിൽ ആദ്യമായി ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിച്ചു. ലോംഗ് ഐലൻഡിലെ എൽമോണ്ടിൽ എല്ലാ പ്രദേശങ്ങളിൽ നിന്നും ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും ഭാഷകളിൽ നിന്നുമുള്ള ക്രിസ്ത്യാനികൾ ഒത്തു ചേർന്നു.

കേന്ദ്രത്തിൽ ബിജെപി അധികാരമേറ്റതുമുതൽ, ഇന്ത്യയിൽ ക്രിസ്ത്യാനികളെ പാർശ്വവത്കരിക്കാനുള്ള കേന്ദ്രീകൃതമായ ശ്രമമാണ് നടക്കുന്നത്. അവരുടെ പ്രചാരണ യന്ത്രത്തിൽ നിന്ന് നിന്ദ്യമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ ക്രിസ്തുമതം കൊളോണിയൽ പൈതൃകത്തിന്റെ ഭാഗമാണ്, ക്രിസ്തുമതം സ്വീകരിക്കാൻ ഗോതമ്പ് നൽകുന്നു, കുതന്ത്രങ്ങളിലൂടെ ആളുകളെ ആകർഷിക്കുന്നു , എന്നിങ്ങനെ.

അവർ ക്രിസ്ത്യൻ ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദേശത്തു നിന്നുള്ള സംഭാവന (FCRA) സ്വീകരിക്കുന്നതിന് അനുമതി നിഷേധിച്ചു. ആധുനിക ഇന്ത്യയെ വികസിപ്പിക്കുന്നതിന് ക്രിസ്ത്യാനികൾ നൽകിയ സുപ്രധാന സംഭാവനകളെ താഴ്ത്തിക്കെട്ടാൻ ദുഃഖവെള്ളിയാഴ്ച, ഈസ്റ്റർ തുടങ്ങിയ അവധിദിനങ്ങളുടെ പേരുമാറ്റി.

ഇസ്‌ലാമിന് മുമ്പും ഇംഗ്ലണ്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് മുമ്പും ക്രിസ്തുമതം ഇന്ത്യയിൽ വന്നു. അതിനാൽ, ഇത് പാശ്ചാത്യ താൽപ്പര്യങ്ങളാൽ ഇറക്കുമതി ചെയ്ത മതമാണെന്ന വാദം പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. 1498 മെയ് 20-ന് വാസ്‌കോ ഡി ഗാമ കോഴിക്കോട് തീരത്ത് എത്തിയപ്പോൾ, കേരളത്തിൽ അനേകം പള്ളികൾ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. അന്ത്യോക്യയിൽ നിന്നുള്ള സുറിയാനി ഓർത്തഡോക്‌സ് സഭയുമായി യോജിച്ച് ആയിരുന്നു അവ.

ബി.ജെ.പി. ഭരണത്തിൽ മണിപ്പൂരിൽ ഒട്ടേറെ ക്രൈസ്തവരുടെ കുരുതി നാം കണ്ടു. മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊല്ലുകയും അവരുടെ വീടുകളും പള്ളികളും കത്തിക്കുകയും ചെയ്തു . അവരുടെ ഭൂമി കൈവശപ്പെടുത്താനും ക്രിസ്ത്യാനികളെ വംശീയമായി ഉന്മൂലനം ചെയ്യാനും ലക്ഷ്യമിടുന്നു. ഇപ്പോഴും അവിടെ ശാന്തത കൈവന്നിട്ടില്ല.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടി, രാഷ്ട്രത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ധ്രുവീകരിക്കാനും ഭിന്നതയിൽ നിന്നും അക്രമങ്ങളിൽ നിന്നും ലാഭം നേടാനുമുള്ള അജണ്ട നടപ്പിലാക്കുന്നതായി തോന്നുന്നു. ക്രിസ്ത്യാനികളുടെ വലിയ സാന്ദ്രതയുള്ള വടക്കുകിഴക്കൻ പ്രദേശങ്ങൾ അവരുടെ അടിയന്തര ലക്ഷ്യമായി തോന്നുന്നു.

അതെ സമയം ബി ജെ പിയുമായി കൂട്ടുകെട്ട് ആവാം എന്ന ആശയം പ്രചരിപ്പിക്കുന്ന കേരളത്തിലെ സഭാംഗങ്ങൾ മണിപ്പൂരിൽ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഓരോ സ്റ്റേറ്റിലും ജൂനിയർ പാർട്ണർ എന്ന നിലയിൽ അധികാരത്തിൽ വന്ന ശേഷം സഖ്യകക്ഷികളെ തകർത്ത് ഭരണം പിടിക്കുക എന്നതായിരുന്നു ബിജെപിയുടെ തന്ത്രം. കാശ്മീർ മുതൽ മഹാരാഷ്ട്ര വരെ നടന്ന സംഭവങ്ങളിൽ നിന്ന് അത് വ്യക്തമാണ്. അതിനാൽ, കേരള സഭകൾ വിവേകത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. അല്ലാത്തപക്ഷം, കത്തുന്നത് കേരളമായിരിക്കും!

ഏകദേശം 1 ദശലക്ഷം ഇന്ത്യൻ ക്രിസ്ത്യാനികൾ അമേരിക്കയിലുണ്ട് . ഇന്ത്യയിലെ പീഡിപ്പിക്കപ്പെടുന്ന സഭയ്‌ക്ക് വേണ്ടി, പ്രത്യേകിച്ച് ഇപ്പോൾ മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി അവർക്ക് ശബ്ദമുയർത്താം . എന്നാൽ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി നിലകൊള്ളാൻ അവർക്ക് ധൈര്യമുണ്ടോ എന്നതാണ് ചോദ്യം. മണിപ്പൂർ കത്തിയപ്പോൾ യു.എസ് . കോൺഗ്രസിൽ ഒരു കോൺഗ്രസംഗവും അതിനെതിരെ മിണ്ടിയില്ല. ഇന്ത്യാക്കാരായ കോൺഗ്രസംഗങ്ങളും നിശബ്ദത പാലിച്ചു.

ഇപ്പോൾ, ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യാനികൾ പൊതുരംഗത് തീരെ കാണപ്പെടുന്നില്ല. ഇന്ത്യയിലെ പ്രശ്നങ്ങളിലും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ കഷ്ടപ്പാടുകളോടും നിസ്സംഗത കാണിക്കുന്ന അമേരിക്കയിൽ അവർ തീർത്തും അദൃശ്യരാണ്. മണിപ്പൂരിൽ അക്രമം നടക്കുമ്പോൾ പ്രധാനമന്ത്രി മോദിക്ക് വൈറ്റ് ഹസ്സിൽ സ്വീകരണമൊരുക്കുകയായിരുന്നു പ്രസിഡന്റ് ബൈഡൻ. വാഷിംഗ്ടണിലെ നയമാറ്റത്തിന്റെ വ്യക്തമായ സൂചനയാണിത്

ഈ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ഒത്തുകൂടൽ ലി. കഴിയുന്നത്ര പേര് അതിൽ പങ്കെടുക്കണം. അനീതിക്കെതിരെ നിങ്ങളുടെ ശബ്ദം ഉയരട്ടെ. കുറഞ്ഞത് ഐക്യദാർഢ്യത്തോടെ ഒരു പ്രാർത്ഥന എങ്കിലും നടത്താം.

ജൂൺ 30 ഞായറാഴ്‌ച, 4 മണി. സ്ഥലം സീറോ-മലബാർ കാത്തലിക് കത്തീഡ്രൽ, 1500 ഡി പോൾ സ്ട്രീറ്റ്, എൽമോണ്ട്, ന്യു യോർക്ക്- 11003

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments