Thursday, September 19, 2024

HomeAmericaദേശീയ ഓണാഘോഷം: സ്വഗതസംഘത്തിന് ദീപം തെളിഞ്ഞു

ദേശീയ ഓണാഘോഷം: സ്വഗതസംഘത്തിന് ദീപം തെളിഞ്ഞു

spot_img
spot_img

(പി.ഡി ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ക്രമീകരിക്കുന്ന “ദേശീയ ഓണാഘോഷ” സംഘാടകസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദീപം തെളിഞ്ഞു. സാംസ്കാരിക ഗുരു ഫാ.എം. കെ. കുര്യാക്കോസ് ഏഴുതിരി നിലവിളക്കില്‍ ആദ്യ നാളം തെളിച്ച് “ദേശീയ ഓണാഘോഷത്തിന്” ഭാവുകമരുളി.

മഹാമാരിയെ മറികടന്നുള്ള മനുഷ്യയാത്രയില്‍ വിഭാഗീയതകളെ പിന്തള്ളാാനും ധര്‍മനിഷ്ഠകളെ പിന്‍ ചെല്ലാനും മാര്‍ഗദീപമാകുന്ന തിരുവോണാഘോഷം മലയാളിയുടെ നഷ്ടനന്മകളെ ആവര്‍ത്തിക്കാന്‍ വഴിയൊരുക്കട്ടേ എന്ന് ഫാ. കുര്യക്കോസ് ആശംസിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലാ അദ്ധ്യക്ഷനായി.

ഓഗസ്റ്റ് 21 ശനിയാഴ്ച്ച വൈകുന്നേരം 3 മുതല്‍ രാത്രി 10 വരെ ഫിലഡല്‍ഫിയാ കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ എയര്‍ സ്റ്റേ തിയേറ്ററി ന്റെ അതിവിശാലതയിലാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഒരുക്കുന്ന ദേശീയ ഒണാഘോഷം അരങ്ങേറുക. (9130 അരമറലാ്യ ഞറ, ജവശഹമറലഹുവശമ, ജഅ 19114)

ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലാ, ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ്, ട്രഷറാര്‍ രാജന്‍ സാമുവേല്‍, ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, ഓണാഘോഷ കോ ചെയര്‍മാന്‍ ജോര്‍ജ് നടവയല്‍, കേരള ദിനാഘോഷ ചെയര്‍മാന്‍ അലക്‌സ് തോമസ്, എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മെന്‍ ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, ജോബീ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി റോണി വര്‍ഗീസ്, അസ്സോസിയേറ്റ് ട്രഷറാര്‍ ലെനോ സ്കറിയാ, അനൂപ് ജോസഫ് ( കള്‍ച്ചറല്‍ പ്രോഗ്രാം), റോയി തോമസ് , ജോണ്‍ പി വര്‍ക്കി, ദിലീപ് ജോര്‍ജ് (ഓണ സദ്യ), ബ്രിജിറ്റ് വിന്‍സന്റ്, സുരേഷ് നായര്‍, ആഷ അഗസ്റ്റിന്‍ (ഘോഷ യാത്ര, തിരുവാതിര), കുര്യന്‍ രാജന്‍, ജോണ്‍ സാമുവേല്‍ (ഫണ്ട് റൈസിങ്ങ്), ജീമോന്‍ ജോര്‍ജ് (അവാര്‍ഡ് കമ്മിറ്റി), സുധാ കര്‍ത്താ, ശോശാമ്മ ചെറിയാന്‍ (സ്വീകരണ സമിതി), ജോര്‍ജ് കുട്ടി ലൂക്കോസ് ( ലിറ്ററി ആക്ടിവിറ്റീസ്), മോഡി ജേക്കബ്, റ്റി ജെ തോംസണ്‍ (കര്‍ഷകരത്‌നാ അവാര്‍ഡ് കമ്മിറ്റി), ബെന്നി കൊട്ടാരം ( ഔട്ട് ഡോര്‍ മെഗാ പ്രോഗ്രാം സപ്പോര്‍ട്ട്), ജോര്‍ജി കടവില്‍ , പി കെ സോമരാജന്‍ ( ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്), അഭിലഷ് ജോര്‍ജ് , മാത്യൂസണ്‍ സക്കറിയ (സ്‌പോട്‌സ്), അനീഷ് ജോയ്, ലിബിന്‍ തോമസ് (സോഷ്യല്‍ മീഡിയാ) എന്നിവരാണ് സംഘാടക സമിതി അംഗങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് സുമോദ് നെല്ലിക്കാല (267 322 8527), സാജന്‍ വര്‍ഗീസ് (215 906 7118 ) രാജന്‍ സാമുവേല്‍ (215 435 1015), വിന്‍സന്റ് ഇമ്മാനുവേല്‍ (215 880 3341), ജോര്‍ജ് നടവയല്‍ (215 494 6420), റോണി വര്‍ഗീസ് (267 213 544), ലെനോ സ്കറിയാ (267 229 0355), ഫീലിപ്പോസ് ചെറിയാന്‍ (215 605 7310), ജോര്‍ജ് ഓലിക്കല്‍ (215 873 4365), ജോബീ ജോര്‍ജ് (215 470 2400).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments