ബാബു പി. സൈമണ്‍
ഡാളസ്: ഗാര്‍ലാന്‍ഡ് ഓബേനിയനന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജൂണ്‍ 27 നു നടന്ന നാലാമത് ഫ്രണ്ട്‌സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജോഷ് ഷാജി നയിച്ച ഡാലസ് ഫാല്‍കണ്‍സ് 42 റണ്‍സിന് ഡാളസ് സ്പാര്‍ട്ടന്‍സിനെ പരാജയപ്പെടുത്തി ജേതാക്കളായി.
ഫാല്‍കണ്‍സ് ടീമിന്‍റെ ഉജ്വല വിജയത്തിന് നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യംവഹിച്ചു . പ്രഗല്‍ഭ മലയാളി കളിക്കാരായ എബിന്‍ വര്‍ഗീസ് , ഷാജി മാത്യു, മാത്യു കളത്തില്‍ എന്നിവരെ അണിനിരത്തി കൊണ്ടായിരുന്നു സ്പാര്‍ട്ടന്‍സ് ഫൈനലില്‍ എതിര്‍ ടീമിനെ നേരിട്ടത് .
എന്നാല്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കേ ഡാലസ് സ്പാര്‍ട്ടന്‍സ് എതിര്‍ ടീമിന്റെ ബൗളിംഗിന് മുന്നില്‍ തകരുകയായിരുന്നു . ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ നേടുകയും, എട്ടാമത്തെ ബാറ്റിംഗ് കൂട്ടുകെട്ട് എല്‍ജി, എഡോസിനോട് ചേര്‍ന്ന് 35 റണ്‍സ് നേടുകയും ചെയ്തു.
ഓള്‍ റൗണ്ടര്‍ സോമു ജോസഫ് ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഫാല്‍കണ്‍സ് ടീമിന്‍റെ നായകന്‍ ജോഷ് ഷാജി നാലാമത് എഫ് ഓ ഡി കപ്പ് ട്രോഫി മഫ് ഓ ഡി ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ അജു മാത്യുവില്‍ നിന്നും ഏറ്റുവാങ്ങി.
ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍കും ,സ്‌പോണ്‍സര്‍ ജസ്റ്റിന്‍ വര്‍ഗീസ് റിലേറ്റര്‍ക്കും ക്രിക്കറ്റ് മത്സരം കാണുന്നതിന് എത്തിച്ചേര്‍ന്ന എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും ടീം കോഓര്‍ഡിനേറ്റര്‍ ടോണി അലക്‌സാണ്ടര്‍ നന്ദി അറിയിച്ചു.