ഹൂസ്റ്റണ്‍: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന ഹൂസ്റ്റണിലെ കായിക രംഗം വീണ്ടും സജീവമാകുന്നു. ജൂണ്‍ ആദ്യവാരം ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റിന്റെ ആവേശം കെട്ടടങ്ങതിനു മുന്‍പ് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (മാഗ്) ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റുമായി രംഗത്ത്!
മാഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍ ടൂര്‍ണമെന്റ് ജൂലൈ 31 (ശനി), ഓഗസ്റ്റ് 1 (ഞായര്‍) തീയതികളില്‍ നടത്തുന്നതിനുള്ള ക്രമീകരണ ങ്ങള്‍ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 7 വരെയാണ് കളികള്‍ ക്രമീകരിക്കുന്നത്.
ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് ടൂര്‍ണമെന്റ്.ഹൂസ്റ്റണിലെ പ്രമുഖ മലയാളി ബാഡ്മിന്റണ്‍ കളിക്കാരുടെ 22 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
അലക്‌സ് പാപ്പച്ചന്‍ (എംഐഎച്ച് റിയല്‍റ്റി) മെഗാ സ്‌പോണ്‍സറും രഞ്ജു രാജ് (പ്രൈം ചോയ്‌സ് ലെന്‍ഡിങ്) ഗ്രാന്‍ഡ് സ്‌പോണ്‌സറും റജി.വി.കുര്യന്‍ (ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് വാല്‍വ്) ഡയമണ്ട് സ്‌പോണ്‌സറുമായിരിക്കും.
ജോര്‍ജ് ജേക്കബ് (മാസ്റ്റര്‍ പ്ലാനറ്റ് യുഎസ്എ),ഷാജു തോമസ് (ലോണ്‍ ഓഫീസര്‍) ചാണ്ടപിള്ള മാത്യൂസ് ഇന്‍ഷുറന്‍സ്,ആഷാ റേഡിയോ, ഓഷ്യനസ് ലിമോസിന്‍ റെന്റല്‍സ്, ചെട്ടിനാട് ഇന്ത്യന്‍ റെസ്റ്റോറന്റ്, മല്ലു കഫേ റേഡിയോ, അപ്ന ബസാര്‍ മിസോറി സിറ്റി എന്നിവരാണ് മറ്റു സ്പോണ്‍സര്‍മാര്‍.
മല്‍സര വിജയികള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളൊടൊപ്പം ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് വാസുദേവന്‍ (പ്രസിഡന്റ്) – 832 528 6581, ജോജി ജോസഫ് (സെക്രട്ടറി) – 713 515 8432, മാത്യു കൂട്ടാലില്‍ (ട്രഷറര്‍) – 832 468 3322, റജി കോട്ടയം (കണ്‍വീനര്‍ ) 832 723 7995 .