Saturday, September 14, 2024

HomeAmericaറവ. മോറീസ് സാംസണ്‍ ഗ്രേസ് പെന്തെക്കോസ്തല്‍ ചര്‍ച്ച് പാസ്റ്റര്‍

റവ. മോറീസ് സാംസണ്‍ ഗ്രേസ് പെന്തെക്കോസ്തല്‍ ചര്‍ച്ച് പാസ്റ്റര്‍

spot_img
spot_img

രാജന്‍ ആര്യപ്പള്ളില്‍

ഫിലഡല്‍ഫിയ: റവ. മോറീസ് സാംസണ്‍ ഫിലഡല്‍ഫിയ ഗ്രേസ് പെന്തെക്കോസ്തല്‍ ചര്‍ച്ച് പാസ്റ്ററായി ചുമതല ഏറ്റെടുത്തു. ബാംഗ്ലൂര്‍ സതേണ്‍ ഏഷ്യ ബൈബിള്‍ കോളജില്‍ നിന്നും B.Th, ഫ്‌ളോറിഡ പെന്‍സകോളാ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും M.Div, പെന്‍സകോളാ ക്രിസ്ത്യന്‍ കോളജില്‍ നിന്നും Ed.S എന്നീ ബിരുദങ്ങള്‍ നേടിയിട്ടുള്ള പാസ്റ്റര്‍ മോറീസ് മികച്ച പ്രഭാഷകനും ബൈബിള്‍ അദ്ധ്യാപകനുമാണ്.

പരേതരായ പാസ്റ്റര്‍ കെ. ജി. സാമുവലിന്റെയും കര്‍ത്താവില്‍ പ്രസിദ്ധ പ്രവാചകയായിരുന്ന കലയപുരം അന്നമ്മയുടെയും ഇളയ മകനായ പാസ്റ്റര്‍ സാംസണ്‍ 1999ല്‍ ആണ് അമേരിക്കയില്‍ എത്തിയത്.

ന്യൂഡല്‍ഹിയിലും ഫ്‌ളോറിഡയിലും സഭാ ശുശ്രൂഷ ചെയ്തിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ചില വര്‍ഷങ്ങളായി ഒക്കലഹോമ ഐ.പി.എ സഭയില്‍ സീനിയര്‍ പാസ്റ്റര്‍ ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.

ഭാര്യ: ബ്ലസി. മക്കള്‍: ഫിലിപ്പ്, ജെസിക്ക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments