Sunday, February 16, 2025

HomeAmericaദേശീയ ഓണാഘോഷ മെഗാതിരുവതിര: ജൂലൈ 9 വരെ പേരു രജിസ്റ്റര്‍ ചെയ്യാം

ദേശീയ ഓണാഘോഷ മെഗാതിരുവതിര: ജൂലൈ 9 വരെ പേരു രജിസ്റ്റര്‍ ചെയ്യാം

spot_img
spot_img

പി.ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: ‘ദേശീയ ഓണാഘോഷ തിരുവാതിരയില്‍ കൂടുതല്‍ കലാകാരികളെ ഉള്‍ക്കൊള്ളിക്കുവാന്‍ രജിസ്‌ടേഷന്‍ സമയ പരിധി ദീര്‍ഘിപ്പിയ്ക്കണമെന്ന് വനിതാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു മാനിച്ച് തിരുവാതിരയില്‍ പങ്കെടുക്കുവാനുള്ള പേരു രജിസ്‌ട്രേഷന്‍ സമയപരിധി ജൂലൈ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിവരെ എന്നാക്കിയിരിക്കുന്നു.

എഴുപത്തി ഒന്നു കലാകാരികള്‍ ഇതിനോടകം വീഡിയോ മാധ്യമത്തിലൂടെയും, നൃത്താദ്ധ്യാപികയില്‍ നിന്ന് നേരിട്ട് ക്‌ളാസ്സിലും തിരുവാതിരച്ചുവടുകള്‍ പരിശീലിക്കുന്നുണ്ട്.

താത്പര്യമുള്ളവര്‍, മെഗാതിരുവതിര ഏകോപിപ്പിക്കുന്ന, “ലാസ്യ ഡാന്‍സ് അക്കാഡമി” യെ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആഷ അഗസ്റ്റിന്‍ (267 8448503), ലാസ്യ ഡാന്‍സ് അക്കാഡമി.

ഓഗസ്റ്റ് 21 ശനിയാഴ്ച്ച ഫിലഡല്‍ഫിയ കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററില്‍ വൈകുന്നേരം മൂന്നു മുതല്‍, രാത്രി പത്തു വരെയാണ് ‘ദേശീയ ഓണാഘോഷം.

കൊറോണാ ഭീഷണിയെ തരണം ചെയ്യാനാവും എന്ന ഐക്യബോധത്തിന്റെ ഉത്സവമായാണ് അനേകം സംഘടനകളുടെ സഹകരണത്തോടെ അമേരിക്കയില്‍ ‘ദേശീയ ഓണാഘോഷം’ ഒരുങ്ങുന്നത്. െ്രെടസ്‌റ്റേറ് കേരളാ ഫോറമാണ് നേതൃത്വം നല്‍കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments