Thursday, November 14, 2024

HomeAmericaപ്രവാസി മലയാളി ഫെഡറേഷന്‍ നല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

പ്രവാസി മലയാളി ഫെഡറേഷന്‍ നല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

spot_img
spot_img

പി.പി.ചെറിയന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷഷന്റെ ആഭിമുഖ്യത്തില്‍ ജോസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ് (ഓസ്ട്രിയ) ഉടമ ജോസ് നിലവൂര്‍ കൊടയത്തൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന ചിന്നമ്മക്ക് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ജൂലൈ ഒന്നിന് നടന്ന ചടങ്ങില്‍ പി എം എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു

പ്രവാസി മലയാളികളുടെ സര്‍വോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയേയും ലക്ഷ്യം വെച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങള്‍ക്കു സ്ഥാനമില്ലാതെ ലോകമെമ്പാടുമുള്ള മലയാളീകളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത്, ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രത്യകം അഭിനന്ദികുന്നതായി താക്കോല്‍ ദാനം നിര്‍വഹിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.

ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും എങ്ങനെ പരിഹാരം കാണാം, അവരെ എങ്ങനെ സഹായിക്കുവാന്‍ സാധിക്കും എന്ന അടിസ്ഥാനത്തിലാണ് പിഎംഫ് പ്രവര്‍ത്തിക്കുന്നതെന്നു ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കന്‍ പറഞ്ഞു.

കോവിഡ് മഹാമാരി യെ തുടര്‍ന്ന് കേരള സര്‍ക്കാരുമായി സഹകരിച്ചു നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പി എം എഫിന് കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട് പറഞ്ഞു.

ചടങ്ങില്‍ കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു സിബി,സാബു തെങ്ങും പള്ളിക്കുന്നേല്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്, കേരള സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ബിജു കെ തോമസ്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജെഷിന്‍ പാലത്തിങ്കല്‍, വൈസ് പ്രസിഡന്‍റ് ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments