Friday, September 13, 2024

HomeAmericaലാനാ പന്ത്രണ്ടാം ദേശീയ കണ്‍വെന്‍ഷന്‍: ഒക്ടോബര്‍ ഒന്നു മുതല്‍ ചിക്കാഗോ സുഗതകുമാരി നഗറില്‍

ലാനാ പന്ത്രണ്ടാം ദേശീയ കണ്‍വെന്‍ഷന്‍: ഒക്ടോബര്‍ ഒന്നു മുതല്‍ ചിക്കാഗോ സുഗതകുമാരി നഗറില്‍

spot_img
spot_img

പി.ഡി ജോര്‍ജ് നടവയല്‍

ചിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പന്ത്രണ്ടാമത് ദേശീയ കണ്‍വെന്‍ഷന്‍, ഒക്ടോബര്‍ 1 വെള്ളി, 2 ശനി, 3 ഞായര്‍ തീയതികളില്‍, ചിക്കാഗോയില്‍, ‘സുഗതകുമാരി നഗറില്‍’ നടക്കും.

ചിക്കാഗോ ക്‌നാനായ കാത്തലിക് സെന്ററിലാണ് (1800 E Oakton tSreet, Des Plaines, IL 60018 ) ലാനാ കണ്‍വെന്‍ഷനുള്ള സുഗതകുമാരി നഗര്‍ ഒരുങ്ങുന്നത്. അന്തരിച്ച പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിനോടുള്ള സ്മരണാഞ്ജലിയായിട്ടാണ് ‘സുഗതകുമാരി നഗര്‍’ എന്ന പേര് ലാനാ പന്ത്രണ്ടാം ദേശീയ കണ്‍വെന്‍ഷന്‍ സമ്മേളന വേദിയ്ക്ക് നല്‍കുന്നത്.

അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രശസ്ത എഴുത്തുകാരും സാഹിത്യസ്‌നേഹികളും പങ്കെടുക്കും. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള, കോചെയര്‍മാന്‍ സായി പുല്ലാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ലാന സെക്രട്ടറി അനിലാല്‍ ശ്രീനിവാസനാണ് ജനറല്‍ കണ്‍വീനര്‍.

ലാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫോര്‍ പോയിന്റ് ഷെരട്ടോണ്‍, ഒഹേര്‍ ഹോട്ടലില്‍ (Four Points by Sheraton Mount Prospect O’Hare, 2200 Elmhurst Rd, Mt Prospect, IL 60056, Phone: (847) 290-0909) 79 ഡോളര്‍ നിരക്കില്‍ ലാനാ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ (79 USD per night) താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ നിരക്കില്‍ റൂം ബുക് ചെയ്യാന്‍ സെപ്തംബര്‍ 20 വരെ മാത്രമേ അനുവാദമുള്ളൂ..

അതിനു ശേഷം മുറി ബുക്ക് ചെയ്യുന്നവര്‍ ഹോട്ടലില്‍ നേരിട്ടുബന്ധപ്പെടുകയോ ഹോട്ടല്‍ വെബ് സൈറ്റ് ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്. Reservation Link: https://www.marriott.com/event-reservations/reservation-link.mi?id=1626126011140&key=GRP&app=resvlink

ലാനയുടെ വെബ് സൈറ്റ് (http://lanalit.org) ലും ഫേസ്ബുക്ക് പേജിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക്: പ്രസന്നന്‍ പിള്ള (630 935 2990),

സായി പുല്ലാപ്പള്ളി (773 505 9600), ലാനാ ജനറല്‍ സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ജോസന്‍ ജോര്‍ജ് (പ്രസിഡന്റ്, ലാനാ, lanalit.org), കെ. കെ. ജോണ്‍സണ്‍ (ട്രെഷറര്‍, lanalit.org), ജെയിന്‍ ജോസഫ് (വൈസ്പ്രസിഡന്‍റ്, lanalit.org), ജോര്‍ജ്ജ് നടവയല്‍ (ജോയിന്റ് സെക്രട്ടറി, lanalit.org).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments