Saturday, September 14, 2024

HomeAmericaസീമാ നന്ദയുടെ സോളിസിറ്റര്‍ നിയമനം സെനറ്റ് അംഗീകരിച്ചു

സീമാ നന്ദയുടെ സോളിസിറ്റര്‍ നിയമനം സെനറ്റ് അംഗീകരിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍: യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ സോളിസിറ്ററായി ഇന്ത്യന്‍ അമേരിക്കന്‍ വനിത സീമാ നന്ദയുടെ നിയമനം യുഎസ് സെനറ്റ് ജൂലൈ 14നു അംഗീകരിച്ചു. സീമയ്ക്ക് അനുകൂലമായി 53 വോട്ടുകള്‍ ലഭിച്ചു. എതിര്‍ത്ത് 46 പേര്‍ വോട്ടു ചെയ്തു.

ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി സേവനം അനുഷ്ഠിച്ച ഇവര്‍ ഒബാമ അഡ്മിനിസ്‌ട്രേഷന്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.

നിയമനം കണ്‍ഗ്രഷണല്‍ ഏഷ്യന്‍ ഫസഫിക്ക് അമേരിക്കന്‍ അധ്യക്ഷ ജൂഡിച്ചുവിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ കരഘോഷത്തോടെയാണു സ്വീകരിച്ചത്. നന്ദയുടെ നിയമനത്തില്‍ ആധികൊള്ളുന്നതായും ജൂഡി പറഞ്ഞു.

ബൈഡന്‍ ഭരണകൂടം നേരിടുന്ന ഗൗരവമായ നിയമ പോരാട്ടങ്ങള്‍ നേരിടുന്നതിന് പ്രഗത്ഭയായ സോളിസിറ്ററെയാണു ബൈഡന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ അണ്ടര്‍ സെക്രട്ടറി ടോം പെരസ് അഭിപ്രായപ്പെട്ടു.

കണക്ടികട്ടില്‍ ജനിച്ചു വളര്‍ന്ന സീമാ നന്ദ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. ബോസ്റ്റണ്‍ കോളജ് ഓഫ് ലൊ സ്കൂളില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ഇപ്പോള്‍ ഹാര്‍വാര്‍ഡ് ലൊ സ്കൂള്‍ ലേബര്‍ ആന്റ് വര്‍ക്ക് ലൈഫ് പ്രോഗ്രാം ഫെല്ലൊയാണ്.

ഗവണ്‍മെന്റ് സര്‍വീസില്‍ 15 വര്‍ഷത്തോളം ലേബര്‍ ആന്‍ഡ്് എംപ്ലോയ്‌മെന്റ് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ച സീമാ നന്ദ പുതിയ തസ്തികയില്‍ നിയമിക്കപ്പെടുന്നതിന് ഏറ്റവും അര്‍ഹയായ സ്ഥാനാര്‍ഥിയാണെന്നാണു ബൈഡന്‍ ഇവരെ കുറിച്ചു വിശേഷിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments