Friday, October 4, 2024

HomeAmericaവൃക്ക ദാതാവിനെ തേടി ന്യൂയോര്‍ക്കിലെ മലയാളി ബാലിക

വൃക്ക ദാതാവിനെ തേടി ന്യൂയോര്‍ക്കിലെ മലയാളി ബാലിക

spot_img
spot_img

ന്യൂയോര്‍ക്ക്: ഏഞ്ചല്‍ വിനോയ് എന്ന പതിനാറുകാരി തന്റെ തുടര്‍ ജീവിതത്തിന് സുമ്മനസുകളുടെ സഹായം തേടുകയാണ്. അടിയന്തരമായി വൃക്കമാറ്റിവച്ചാലെ ഏഞ്ചലിന് മുന്നോട്ടുള്ള ജീവിതം സുഗമമാകൂ. ഇതിനു യോജിക്കുന്ന ഒരു വൃക്കദാതാവിനെ തേടുകയാണ് ഏഞ്ചലും കുടുംബവും.

വെസ്റ്റ്‌ചെസ്റ്ററിലെ ന്യൂറോഷലില്‍ താമസിക്കുന്ന വിനോയ് ജോണ്‍- മഞ്ജു ദമ്പതികളുടെ മൂത്തമകളാണ് ഏഞ്ചല്‍. എറണാകുളം സ്വദേശിയായ വിനോയ് 18 വര്‍ഷം മുന്‍പ് യുഎസില്‍ എത്തിയതാണ്. ന്യൂറോഷന്‍ ഹൈ സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഏഞ്ചല്‍.

കഴിഞ്ഞ പത്തുവര്‍ഷമായി ഏഞ്ചലിന് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അടുത്ത കാലത്ത് രോഗം ഗുരുതരമായെന്ന് പിതാവ് വിനോയ് ജോണ്‍ പറഞ്ഞു. വൃക്കമാറ്റിവയ്ക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. അതും എത്രയും വേഗം ചെയ്യാന്‍ കഴിയുന്നോ അത്രയും നല്ലതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

കുടുംബാംഗങ്ങളുടെ ആരുടെയും വൃക്ക യോജിക്കുന്നില്ല. രക്ത ഗ്രൂപ്പ് മുതല്‍ പല ഘടകങ്ങളും നോക്കിയാണ് ദാതാവിനെ തെരെഞ്ഞെടുക്കുക. അതിനാല്‍ പറ്റിയ ഒരാളെ ലഭിക്കുക പ്രയാസമുള്ള ഒരു കാര്യമാണെന്നും വിനോയ് പറഞ്ഞു.

വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററിലാണ് ഏഞ്ചലിന്റെ ചികില്‍സ. ഓര്‍ഗന്‍ ഡോണര്‍ റജിസ്ട്രിയില്‍ പേരുണ്ടെങ്കിലും ഇതില്‍ നിന്നും ആവശ്യമായ നടപടിയാകാന്‍ ഒന്നര രണ്ടുവര്‍ഷമെങ്കിലും എടുക്കും. എന്ന് കിട്ടുമെന്ന് ഉറപ്പിക്കാനുമാവില്ല.

വൃക്ക ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ആശുപത്രിയിലെ (914)4931990 ഈ നമ്പറില്‍ വിളിച്ച് മിലാന്‍ഡയുമായി ബന്ധപ്പെട്ടണം. ഇവരാണ് ഏഞ്ചലിന്റെ വൃക്ക മാറ്റിവയ്ക്കലിന്റെ കോഡിനേറ്റര്‍. അല്ലെങ്കില്‍ milinda.mejorado@wmchealth.org എന്ന ഇ മെയില്‍ ഐഡിയിലേക്ക് കാര്യങ്ങള്‍ പറഞ്ഞ് ഒരു മെയില്‍ അയക്കണം.

ആശുപത്രി അധികൃതര്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. ഏഞ്ചല്‍ വിനോയ്ക്ക് വൃക്ക ദാനം ചെയ്യാനാണ് എന്ന് ഇ മെയിലില്‍ കൃത്യമായി രേഖപ്പെടുത്തണം. ആശുപത്രി അധികൃതര്‍ നേരിട്ടാണ് വൃക്കമാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത്.

ഏഞ്ചലിന്റെ രക്ഷിതാക്കളുമായി ബന്ധപ്പെടാന്‍ (301) 5248538. (914) 2582964 എന്നീ നമ്പറുകളില്‍ വിളിക്കാം. vinjohn.vj@gmail.com എന്ന മെയില്‍ ഐഡി വഴിയും രക്ഷിതാവുമായി ബന്ധപ്പെടാന്‍ സാധിക്കും. നിരവധി പരിശോധനകളും മറ്റും നടത്തിയശേഷമാണ് ദാതാവിനെ തിരഞ്ഞെടുക്കുക.

കാരുണ്യത്തിന്റെ കരങ്ങളുമായി തന്റെ മകളെ പുതുജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് വിനോയ് എന്ന പിതാവ്. വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് മുകളില്‍ പറഞ്ഞ നമ്പറുകളില്‍ ബന്ധപ്പെടുകയോ ഇമെയില്‍ അയക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ് ഏഞ്ചലിന്റെ കുടുംബം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments