പി.പി ചെറിയാന്‍
മസ്കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്ച്ച മുപ്പത്തിമൂന്നാമതു വാര്‍ഷീക കണ്‍വെന്‍ഷന്‍ ജൂലൈ 30 മുതല്‍ ആഗസ്‌റ് ഒന്ന് വരെ ബാര്‍ണ്‌നീസ് ബ്രിഡ്ജിലുള്ള സെന്റ് പോള്‍സ് മാര്‌തോമ ചര്‍ച്ചില്‍ വെച്ചു നടക്കുന്നതാണ്.
വെള്ളി ശനി ദിവസങ്ങളില്‍ വൈകീട്ട് 6:30 നും ,ആഗസ്‌റ് 1നു വൈകീട്ട് 4നുമായിരിക്കും കണ്‍വെന്‍ഷന്‍ ആരംഭിക്കുകയെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു .
മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ വെരി റവ ഡോ ചെറിയാന്‍ തോമസാണ് വചന ശുശ്രുഷ നിര്‍വഹിക്കുന്നത് .
യൂട്യൂബ് ചാനലിലും തത്സമയം കാണാവുന്നതാണ് .കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ തോമസ് മാത്യു സെക്രട്ടറി ഈശോ തോമസ് എന്നിവര്‍ അറിയിച്ചു