Tuesday, April 22, 2025

HomeAmericaഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു

spot_img
spot_img

(ഫോമാ ഒഫീഷ്യൽ ന്യൂസ് )

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ് ജോസ് നാഷണൽ കമ്മിറ്റി അംഗങ്ങളായ അനിൽ നായർ, മധുസൂദനൻ നമ്പ്യാർ എന്നിവർ അറിയിച്ചു.

ഫോമയുടെയും കൈരളി ഓഫ് ബൽടിമോറിൻ്റെയും സജീവ പ്രവർത്തകനായ ജോയ് കൂടാലി ഫോമ 2018-2020 കാലഘട്ടത്തിലെ ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി കൂടിയായിരുന്നു. ക്യാപിറ്റൽ റീജിയണിൽ നിന്നുള്ള രജിസ്ട്രേഷനുകൾ കോർഡിനേറ്റ് ചെയ്യുക, ആർ.വി.പിയും നാഷണൽ കമ്മിറ്റി അംഗങ്ങളും ഒത്ത് ക്യാപിറ്റൽ റീജിയണിൽ നിന്നും വരുന്നവർക്ക് വേണ്ടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് കോഡിനേറ്റർ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്ന കർത്തവ്യങ്ങൾ.

ക്യാപ്പിറ്റൽ റീജിയണിൽ നിന്നുള്ള നിരവധി കുടുംബാംഗങ്ങൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കലോത്സവം നാടകമേള താരനിശ തുടങ്ങിയ പലയിനം കലാപരിപാടികൾ സെപ്റ്റംബർ 2 മുതൽ അഞ്ചുവരെ മെക്സിക്കോയിലേ കാൻകൂനിൽ അരങ്ങേറും. തോമസ് ഓലിയാംകുന്നേലാണ് ക്യാപിറ്റൽ റീജിയന്റെ ചാർജ് വഹിക്കുന്ന കൺവെൻഷൻ കോ-ചെയർ.

കൺവെൻഷനിലേക്ക് ദിനംപ്രതി കൂടുതലാളുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു. കൺവെൻഷന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോമാ വെബ്സൈറ്റ് സന്ദർശിക്കുക. fomaa.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments