Saturday, April 19, 2025

HomeAmericaഗാർലാൻഡ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി

ഗാർലാൻഡ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി

spot_img
spot_img

പി പി ചെറിയാൻ

ഗാർലാൻഡ് (ഡാളസ്): ഭാരതീയ സഭയുടെ സ്ഥാപകനും, സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 1മുതൽ ജൂലൈ4വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുനാളിനു ആരംഭം കുറിച്ച് ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനകു ഫാ എബ്രഹാം തോമസ് മുഖ്യ കാര്മീകത്വം വഹിച്ചു

തിരുനാളിനു മുന്നോടിയായ ജൂലൈ 2 ശനിയാഴ്ച വൈകീട്ട് 5 മണിക് ഫാ അലക്സ് ജോസഫ് വിശുദ്ധ ബലിയർപ്പിക്കും തുടർന്ന് സ്നേഹ സംഗീതം( കോരക്കോ) ഉണ്ടായി രിക്കും .
ഞായറാഴ്ച രാവിലെ 8 30 നും ,വൈകീട്ട് 4 നും വിശുദ്ധ റാസ കുര്‍ബാനയും തുടർന്നു താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും ഉണ്ടായിരിക്കും.ഇതിനു ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

ജൂലൈ നാലാം തീയതി തിങ്കളാഴ്ച രാവിലെ 8:30 നു വിശുദ്ധ കുര്‍ബാന, മരിച്ചു പോയവരുടെ ഓർമദിനം അതോടുകൂടി തിരുനാളിനു കൊടിയിറങ്ങും .തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും, സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കു വികാരി ഫാ. ജെയിംസ് നിരപ്പേൽ ,445 414 2250, ജിമ്മി മാത്യു , ടോമി ജോസഫ് , ചാർലി അങ്ങാടിച്ചേരിൽ , ജീവൻ ജെയിംസ് (ട്രസ്റ്റിമാർ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments