സലിം അയിഷ
ഫോമയുടെ ഏഴാമത് രാജ്യന്തര കുടുബ സംഗമത്തോടനുബന്ധിച്ചുള്ള ന്യൂ ഇംഗ്ലണ്ട് മേഖല കിക്കോഫും മയൂഖം കിരീടധാരണവും ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കണെക്ടിക്കട്ടിലെ മാഞ്ചസ്റ്ററിൽ നടക്കും.
കുമാർസ്, 238 ജെ ടോളണ്ട് ടേൺപൈക്കിൽ നടക്കുന്ന ചടങ്ങിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും. ചടങ്ങിൽ മയൂഖം മേഖല വിജയികളുടെ കിരീട ധാരണവും നടക്കും.
ഫോമയുടെ ന്യൂ ഇംഗ്ലണ്ട് മേഖലയിൽ നിന്നുള്ള അംഗസംഘടനാ പ്രതിനിധികളും, ഫോമാ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞതായി സംഘടകരായ ആർ.വി .പി സുജനൻ ടി പു ത്തൻപുരയിൽ, ദേശീയ സമിതി അംഗങ്ങളായ ഗിരീഷ് പോറ്റി, ഗീവർഗ്ഗീസ് കെ .ജി , കൺവൻഷൻ കോ ചെയർ മനോജ് പിള്ള,
കൺവെൻഷൻ കോർഡിനേറ്റർ ഉണ്ണി തോയക്കാട്ട്, വനിതാ സമിതി ചെയർപേഴ്‌സൺ ശ്രീവിദ്യ , കോ-ചെ യർ അനിതാ നായർ എന്നിവർ അറിയിച്ചു .
സെപ്റ്റർബർ അഞ്ചു മുതൽ മെക്സിക്കോയിലെ കാൻകൂണിൽ വെച്ച് നടക്കുന്ന ഫോമയുടെ ഏഴാമത് രാജ്യാന്തര കുടുംബ സംഗമത്തിൽ ന്യൂ ഇംഗ്ലണ്ട് മേഖലയിൽ നിന്ന് പരമാവധി പ്രധിനിധികളെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിക്കോഫ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിനിധികളെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ആർ.വി .പി സുജനൻ പുത്തൻപുരയിൽ പറഞ്ഞു..
ഫോമാ നിർവ്വാഹക സമിതി പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്രറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ
തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ കൺവെൻഷൻ കിക്കോഫിന് ആശംസകൾ നേർന്നു.